ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫൽ ടവറിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. ഇത്രയും ആളുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി മെട്രൊപ്പൊലിറ്റൻ പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ നൂറു കവിയാൻ സാധ്യതയുണ്ടെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 75 പേരെ കാണാതായിട്ടുണ്ട്. ഇവർക്കായും തെരച്ചിൽ തുടരുകയാണ്.
24 മന്ദിരത്തിൽ 120 അപ്പാർട്ടുമെന്റുകളിലായി 600ൽ അധികം പേരാണു തീപിടിത്തസമയത്തുണ്ടായിരുന്നത്. കാണാതായ 75ൽ അധികം പേരെപ്പറ്റി ഇനിയും വിവരമില്ലെന്നു ബിബിസി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും ഗ്രെൻഫൽ ടവറിലെ അന്തേവാസികളെ സന്ദർശിച്ചു. വളണ്ടിയർമാരുമായും സമൂഹ പ്രതിനിധികളുമായും അവർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി തെരേസാ മേ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.