അ​ക്ര​മി​ക​ളു​ടെ ക​ഠാ​ര​യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കൊ​ല്ല​പ്പെ​ട്ടു

07:24 am 17/6/2017

ജ​റു​സ​ലേം: പ​ല​സ്തീ​ൻ അ​ക്ര​മി​ക​ളു​ടെ ക​ഠാ​ര​യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കൊ​ല്ല​പ്പെ​ട്ടു. മ​ധ്യ ഇ​സ്ര​യേ​​ൽ സ്വ​ദേ​ശി ഹ​ദാ​സ് മാ​ൽ​ക​യാ​ണ് (23) കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഡ​മാ​സ്ക്ക​സ് ഗേ​റ്റി​നു സ​മീ​പം സു​ൽ​ത്താ​ൻ സു​ലൈ​മാ​ൻ സ്ട്രീ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ര​ണ്ടു പേ​ർ പോ​ലീ​സി​നു നേ​രെ വെ​ടി​വ​ച്ച​പ്പോ​ൾ മൂ​ന്നാ​മ​ൻ ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഹ​ദാ​സി​നെ ജ​റു​സ​ലേ​മി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ക്ര​മി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 15 മാ​സം മു​ന്പാ​ണ് ഹ​ദാ​സ് പോ​ലീ​സ് സേ​ന​യി​ൽ ചേ​ർ​ന്ന​ത്.