വള്ളിയില്‍ ജെ. കുര്യന്‍ (വി.ജെ. കുര്യന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

11:44am 22/5/2016

ജോയിച്ചന്‍ പുതുക്കുളം
obit_valliyilkurian_pic
ന്യൂയോര്‍ക്ക്: ഫ്‌ളോറല്‍പാര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ വി.ജെ. കുര്യന്‍ (80) നിര്യാതനായി. മെയ് 20-നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം.

മെയ് 23-നു തിങ്കളാഴ്ച 9 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകളും, തുടര്‍ന്ന് ഫാര്‍മിംഗ് ഡെയിലിലെ പൈന്‍ ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം. മെയ് 22-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ജെറീകോ ടേണ്‍ പൈക്കിലെ പാര്‍ക്ക് ഫൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടക്കും.

മെയ് 23-ന് തിങ്കളാഴ്ച രാവിലെ 8 മുതല്‍ 9 വരേയും പൊതുദര്‍ശനം ഉണ്ടാകും. 2175 ജെറീക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040 ആണ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമിന്റെ വിലാസം.

ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ആഷ, ജോണി. മരുമക്കള്‍: ആന്റോ, ലീല. കൊച്ചുമക്കള്‍: ജോയല്‍, ജയ്‌സണ്‍, ആന്‍ഡ്രൂ.

വളരെക്കാലം സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1971-ലാണ് അമേരിക്കയിലെത്തിയത്. കുര്യന്‍ ചേട്ടന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗങ്ങളില്‍ ഒരാളും 1988-ലെ പ്രസിഡന്റുമായിരുന്നു. ഫ്‌ളോറല്‍ പാര്‍ക്ക് ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിലെ ആദ്യത്തെ മലയാളി അഷറും, യൂക്കറിസ്റ്റിക് മിനിസ്റ്ററുമായിരുന്നു വി.ജെ. കുര്യന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മകന്‍ ജോണിയുമായി 516 835 2601 എന്ന നമ്പരില്‍ ബന്ധപ്പെടുക. പോള്‍ ഡി. പനയ്ക്കല്‍ അറിയിച്ചതാണിത്.