വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മാ​താ​വും ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മ​രി​ച്ചു.

07:53 pm 2/6/2017

റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു പോ​യ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മാ​താ​വും ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷ​ഹീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ ഷ​ബീ​ന, ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ലി​യ ഫാ​ത്തി​മ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ഹീ​നെ​യും മ​റ്റൊ​രു മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റി​യാ​ദി​ൽ​നി​ന്നു മ​ക്ക​യി​ലേ​ക്കു പോ​ക​വെ​യാ​ണ് ഷ​ഹീ​ന്‍റെ കു​ടും​ബം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ റി​യാ​ദി​ന​ടു​ത്ത ദി​ലം എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം.