സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഫ്രണ്ട്‌സ് ഓഫ് ഡാളസ് ചാമ്പ്യന്മാര്‍

07:58 pm 2/6/2017
– മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: ഡാളസിലെ മലയാളി ക്രിക്കറ്റ് ക്ലബായ സ്ട്രൈക്കേഴ്സ് ഇലവന്‍ ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ സ്ട്രൈക്കേഴ്സ് ഇലവന്‍ സമ്മര്‍കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം ചാമ്പ്യരായി. ലൂയിസ് വില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ സ്പാര്‍ക്‌സ് ക്രിക്കറ്റ് ടീം റണ്ണേഴ്സ് ആപ്പ് ആയി.

മാന്‍ ഓഫ് ദി മാച്ചും , ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ഓഫ് ദി ടൂര്‍ണമെന്റുമായി ഫ്രണ്ട്‌സ് ഓഫ് ഡാളസിന്റെ ധര്‍മേഷ് ത്യാഗിയേയും, ടൂര്‍ണമെന്റിലെ ബേസ്ഡ് ബൗളര്‍ ആയി അജു മാത്യുവിനേയും തിരഞ്ഞെടുത്തു. സമാപനത്തില്‍ നടന്ന സമ്മാനദാന യോഗത്തില്‍ യൂത്ത് മിനിസ്റ്റര്‍ ജെറി വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സ്ട്രൈക്കേഴ്സ് ഇലവന്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ വിജിന്‍ ഫിലിപ്പ് , സജു ലൂക്കോസ്, കിരണ്‍ ജോര്‍ജ് തുടങ്ങിയവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിന് നേതൃത്വം നല്‍കി.