വിഭ ഡാലസിന്റെ പട്ടം പറത്തല്‍ വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 23

08:26am 17/4/2016
പി .പി .ചെറിയാൻ
unnamed (1)

ഡാലസ് : വിഭ ഡാലസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന പട്ടം പറത്തല്‍ മത്സരത്തിന്റെ പതിമൂന്നാംമത് വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 23 വൈകിട്ട് 4 മുതല്‍ 7 വരെ നടത്തപ്പെടുന്നു. ഇര്‍വിങ് നോര്‍ത്ത് മെക്കാര്‍തര്‍ ബിലവഡ് നോര്‍ത്ത് ലേക്ക് കോളേജ് പരിസരത്താണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പട്ടത്തിന്റെ ചരിത്ര പശ്ചാത്തലം, പട്ടം പറത്തുന്നതിലടങ്ങിയിരിക്കുന്ന ശാസ്ത്രീയ വശം, പട്ടം എങ്ങനെ നിര്‍മ്മിക്കാം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചു അറിവ് നല്‍കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം പരിപാടിയില്‍ വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ക്കിങ് സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : kff@dallas.cilha.org എന്ന വെബ് സൈറ്റിലോ, 214 267 8424 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ടാലോ ലഭിക്കുന്നതാണ്