വിമാനത്തിൽ പെ​ൺകുട്ടിയെ സ്​പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജൻ ബ്രിട്ടനിൽ അറസ്​റ്റിൽ.

10:25 am 29/10/2016
images (4)

ലണ്ടൻ: വിമാനത്തിൽ ഉറങ്ങുകയായിരുന്ന പെ​ൺകുട്ടിയെ സ്​പർശിച്ചെന്ന കേസിൽ ഇന്ത്യൻ വംശജനായ വ്യാപാരി ബ്രിട്ടനിൽ അറസ്​റ്റിൽ. ഖത്തറിൽ നിന്നും ബ്രിട്ടനിലേക്ക്​ പോവുകയായിരുന്ന സുമൻദാസ്​ എന്ന എന്നയാളെയാണ്​​ മാഞ്ചസ്​റ്റർ വിമാനത്താവളത്തിൽനിന്ന്​ അധികൃതർ അറസ്​റ്റ്​ ചെയ്​തത്​​.

ഇദ്ദേഹത്തെ 20 ആഴ്​ചത്തെ തടവിന്​ ബ്രിട്ടീഷ്​ കോടതി ശിക്ഷിച്ചിട്ടുണ്ട്​. ദോഹയിൽ നിന്നും മാഞ്ചസ്​റ്ററിലേക്ക്​ വരുകയായിരുന്ന വിമാനത്തിലാണ്​ സംഭവം. താൻ മയക്കത്തിലായപ്പോൾ പ്രതി അസ്വാഭാവികമായി സ്​പർശിച്ചെന്നാണ്​ 18കാരിയായ പെ​ൺകുട്ടി പരാതിപ്പെട്ടത്​.

അതേസമയം 46കാരനായ സുമൻ ദാസ്​ കുറ്റം നിഷേധിച്ചു. താൻ അവരെ ബോധപൂർവം സ്​പർശിക്കുകയായിരുന്നില്ലെന്നാണ്​ ദാസ്​ പറയുന്നത്​. എന്നാൽ സാഹചര്യ തെളിവനുസരിച്ച്​ പ്രതി ലൈംഗികാത്രികമത്തിന്​ തുനിഞ്ഞതായി കോടതി വിധിച്ചു.

​ ഇന്ത്യയിൽ വളർന്ന സുമൻദാസ് നിലവിൽ ഖത്തറിലാണ്​ താമസിക്കുന്നത്​. ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ്​ ഇദ്ദേഹം ബ്രിട്ടനിലെത്തിയത്​.