വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ് നേതാവ് മരിച്ചു

09:01 PM 22/09/2016
download (1)
ചണ്ഡിഗഡ്: അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബിലെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ജഗദീഷ് ഗഗ്നേജ അന്തരിച്ചു. ലുധിയാനയിലെ ഹിറോ ഡി.എം.സി ഹാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. ചികിത്സക്കിടെ വൃക്കകളെ ബാധിച്ച അണുബാധയാണ് മരണകാരണം.

68 കാരനായ ഗഗ്നേജ പഞ്ചാബിലെ ആര്‍.എസ്.എസ് വൈസ് പ്രസിഡന്‍റായിരുന്നു. ആഗസ്റ്റ് ആറിനാണ് ജലന്ധറിലെ ജ്യോതി ചൗകില്‍ വെച്ച് അദ്ദേഹത്തിന് വെടിയേറ്റത്. ബൈക്കിലത്തെിയ അജ്ഞാത സംഘം ഗഗ്നേജക്ക് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു.

കരസേനയില്‍ ബ്രിഗേഡിയര്‍ ആയി സേവനമനുഷ്ട്ഠിച്ച ഗഗ്നേജ 2003 ലാണ് വിരമിച്ചത്. 40 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം ആര്‍.എസ്.എസിന്‍്റെ സജീവപ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചുമതലയിലിരിക്കേയാണ് ഗഗ്നേജിന് വെടിയേറ്റത്. മൃതദേഹം വൈകിട്ട് ജലന്ധറില്‍ സംസ്കരിക്കും