ഷിംഷ മനോജിന് കൊളംബസ് നസ്രാണി അവാര്‍ഡ്

09:00 pm 22/9/2016
– ജിഷ ജോസഫ്
Newsimg1_49483607
ഒഹായോ: അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവും, പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അക്ഷീണ പ്രയത്‌നം നടത്തുന്നവരെ ആദരിക്കുന്ന “കൊളംബസ് നസ്രാണി അവാര്‍ഡി’ന് ഷിംഷ മനോജ് അര്‍ഹയായി. ഷിംഷ കൊളംബസ് സീറോ മലബാര്‍ സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളാണ് ഈ അവാര്‍ഡിന് ഷിംഷയെ അര്‍ഹയാക്കിയത്.

ഒഹായോയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നസ്രാണി അവാര്‍ഡ് ഷിംഷ മനോജിന് കൈമാറി. പ്രസ്തുത ചടങ്ങില്‍ ഫാ. മാര്‍ട്ടിന്‍ ഊരളിക്കുന്നേല്‍, ഫാ. ജോണ്‍ വടക്കുമുറ്റത്ത്, ഫാ. ജോ പാച്ചേരിയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രവാസികളായി അമേരിക്കയില്‍ വസിക്കുമ്പോള്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിക്കുവാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അടിസ്ഥാനത്തില്‍ സഭാ തനയരെ ശക്തരാക്കുകയും, അത്മായ നേതൃത്വം വളര്‍ത്തിക്കൊണ്ടു വരികയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘാടകസമിതി അറിയിച്ചു. ഗ്രീന പള്ളിത്താനം, കിരണ്‍ എലുവങ്കല്‍ തുടങ്ങിയവര്‍ കഴിഞ്ഞകാലങ്ങളില്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. റോയി ജോണ്‍ സ്വാഗതവും, ജില്‍സണ്‍ ജോസ് റിപ്പോര്‍ട്ടും, ജോസഫ് സെബാസ്റ്റ്യന്‍ നന്ദിയും പ്രകാശിപ്പിച്ചു. പി.ആര്‍.ഒ ജിഷ ജോസഫ് അറിയിച്ചതാണിത്.