വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്‌ള്യു പ്രൊവിന്‍സ് ഗാന്ധി ജയന്തി അഘോഷിച്ചു

08:20 pm 4/10/2016

– ജിനേഷ് തമ്പി
Newsimg1_29265810
ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ?(?യൂണിഫൈഡ്?) ഡിഎഫ്ഡബ്‌ള്യു ?പ്രോവിന്‍സിന്റെ ?ഗാന്ധി ജയന്തിയും ഓണസദ്യയും ഗൃഹാതുരത്വമുണര്‍ത്തി. പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് അബ്രാഹിമിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രൊവിന്‍സ് സമ്മേളനം ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍, പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.സി. ചാക്കോ എന്നിവര്‍ സംയുക്തമായി നിലവിളക്ക്­ കൊളുത്തി ഉദ്ഘാടനം ചെയ്തു. അഹിംസയിലൂടെ ഭാരതത്തിനു സ്വാതത്ര്യം നേടിക്കൊടുത്ത മഹാത്മാവാണ് മഹാത്മജിയെന്നു ചാമത്തില്‍ എടുത്തു പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്യുന്ന മഹത് പ്രവര്‍ത്തനങ്ങളെ അനുമോദിച്ചതോടൊപ്പം ഫോമാ അമേരിക്കയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദമായി വിവരിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ അചഞ്ചലമായ നേതൃത്വം അനേകരുടെ രക്ത ചൊരിച്ചില്‍ ഒഴിവാക്കിക്കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തവെന്നു ചാക്കോ തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ സ്വാതന്ത്ര്യം നാം ദുരുപയോഗപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി, കേരള പിറവി, ഓണം മുതലായ പരിപാടികള്‍ ഗൃഹാതുരത്വം ഉണര്‍ത്തക മാത്രമല്ല മലയാളി സമൂഹത്തെ കൂടുതല്‍ സ്‌നേഹവും സഹിഷ്ണുതയും പഠിപ്പിക്കുകയും ചെയ്യുമെന്ന് തോമസ് എബ്രഹാം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സംയുക്ത ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ ആകര്‍ഷകമായി. ബാല താരമായ ബബ്‌­ലു സ്റ്റീഫന്‍ അവതരിപ്പിച്ച മൗത് ഓര്‍ഗന്‍ സംഗീതം ഇമ്പമേറി. പ്രസിദ്ധ സിനി ആര്‍ട്ടിസ്റ്റഅ സാബു തിരുവല്ലയുടെ കലാപരിപാടികള്‍ മനോരഹമായി. പ്രത്യേകിച്ച് വൈവിധ്യമാര്‍ന്ന മിമിക്രി സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. മഹാത്മാ ഗാന്ധിയെപ്പറ്റി ഒരു വാക്ക് പറയുവാന്‍ സദസ്സിനു കൊടുത്ത അവസരം സദസ്സിന്റെ ഊഷ്മള പങ്കാളിത്തം തെളിയിച്ചു. റീജിയന്‍ പ്രസിഡന്റ് കൂടിയായ പി.സി. മാത്യു, പ്രൊവിന്‍സിന്റെ സെക്രട്ടറിയും റീജിയന്‍ വൈസ് ചെയര്‍മാനുമായ വറുഗീസ് കയ്യാലക്കകം, ജോയിന്റ് സെക്രട്ടറി മാത്യു ചെറിയന്‍, കമ്മിറ്റി മെമ്പര്‍ അഞ്ചു ബിജിലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. കുട്ടികള്‍ക്ക് മൂല്യ വിദ്യാഭ്യാസം നല്‍കുകയും അവര്‍ക്കു ശരിയായ മാതൃക കാട്ടിക്കൊടുക്കുകയും വേണമെന്നും നന്ദി പ്രസംഗത്തില്‍ ഇലക്ട് ചെയര്‍മാന്‍ തോമസ് ചെല്ലേത് പറഞ്ഞു. സണ്ണി കേറ്ററിംഗ് തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ മറക്കാന്‍ പറ്റാത്ത അനുഭവമായി. ? ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, അലക്‌സ് കോശി വിളനിലം, അഡ്വ. സിറിയക് തോമസ്, ടി. പി. വിജയന്‍, റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ. പനക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ജോണ്‍ ഷെറി, സാബു ജോസഫ് സി. പി. എ, ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, കുര്യന്‍ സഖറിയ, ഫിലിപ്പ് മാരേട്ട്, ഷോളി കുമ്പിളുവേലി, തങ്കം അരവിന്ദ്, എസ്. കെ, ചെറിയാന്‍, പുന്നൂസ് തോമസ്, തോമസ് മൊട്ടക്കല്‍ മുതലായവര്‍ പരിപാടികള്‍ക്ക് ആശംസകള്‍ അറിയിച്ചു.