വേള്‍ഡ് മലയാളി കൗണ്‍സില്‍ കുഞ്ഞുവീട് പദ്ധതി നടപ്പിലാകുന്നു

09:00 am 28/11/2016
Newsimg1_84890442
വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ വീടുകള്‍ വീതം ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ചു നല്കുവാനുള്ള പദ്ധതി ആരംഭിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് കുളങ്ങര അറിയിച്ചു. ഒക്ടോബര്‍ പതിനഞ്ചാം തീയതി ശനിയാഴ്ച കൊച്ചിയില്‍ ഹോട്ടല്‍ ഗോകുലം പാര്‍ക്കില്‍ വച്ച് നടന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലായിരുന്നു ഈ തീരുമാനം ഉണ്ടായത്. കൂടാതെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനെതിരെയുള്ള ബോധവല്‍ക്കരണപരിപാടികളുടെ ഉദ്ഘാടനം നവംബര്‍ ഒന്നാം തീയതി കൊച്ചിയില്‍ സംഘടിപ്പിക്കും. ഗ്ലോബല്‍ എന്‍വയണ്‍മെന്‍റ് ചെയര്‍മാന്‍ അഡ്വ. ശിവന്‍ മഠത്തിലിന്‍റെ നേതൃത്വത്തിലായിരിക്കും പരിപാടികള്‍ ആസൂത്രണം ചെയ്യുക.

നവംബറില്‍ ചങ്ങനാശ്ശേരിയില്‍വച്ച് നടക്കുന്ന യോഗത്തില്‍ പ്രവാസി പ്രോപര്‍ട്ടി പ്രോട്ടക്കഷന്‍ സെല്‍ രൂപീകരിക്കുന്നതിനും വേണ്ടുന്ന പ്രാരംഭ നടപടികള്‍ എടുക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ പ്രസിഡന്‍റ് ഷാജി എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. നടയ്ക്കല്‍ ശശി, പ്രോവിന്‍സ് ഭാരവാഹികളായ അഡ്വ. പി.എസ്. ശ്രീധരന്‍, വി.പി.ശിവകുമാര്‍, വനിതാ ഫോറം പ്രസിഡന്‍റ് മോളി സ്റ്റാന്‍ലി, ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് തങ്കമണി ദിവാകരന്‍, സ്ഥാപക നേതാവായിരുന്ന അലക്‌സ് കോശി, ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് സിറിയക് തോമസ് , പ്രോവിന്‍സ് സെക്രട്ടറിമാരായ ജോസഫ് മാത്യു, ഷിബലി എ സലാം, ഷാജി ജോസ്, ജോസഫ് പായിക്കാടന്‍, എം.കെ. അയ്യപ്പന്‍, അജയന്‍ കോഴിക്കോട് തുടങ്ങി പ്രോവിന്‍സ് ചാപ്റ്റര്‍ ഭാരവാഹികളും പങ്കെടുത്തു.