വേള്‍ഡ് ഹാന്‍ഡ് റൈറ്റിംഗ് മത്സരത്തില്‍ ഫിയോണ വിനോദ് ചെറിയാനു രണ്ടാം സ്ഥാനം

– എബി മക്കപ്പുഴ
Newsimg1_58716880
ഡാളസ്:ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്ത കൈയെഴുത്തു മത്സരത്തില്‍ ഡാലസിലുള്ള ഫിയോണ വിനോദ് ചെറിയാന്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹയായി.
ന്യൂയോര്‍ക്ക് ആസ്ഥനായി പ്രവര്‍ത്തിച്ചു വരുന്ന ഹാന്‍ഡ് റൈറ്റിംഗ് ഫോര്‍ ഹ്യൂമാനിറ്റി സംഘടിപ്പിച്ച 2016 വേള്‍ഡ് ഹാന്‍ഡ്് റൈറ്റിംഗ് (ടീന്‍ ഏജ് വിഭാഗം) മത്സരത്തിലാണ് ഫിയോണ ഈ അപൂര്‍വനേട്ടം കൈവരിച്ചത്.

യൂണിവേഴ്സ്റ്റി ഓഫ് ഡാളസ് ഒന്നാം വര്‍ഷ ബയോളജി വിദ്യാര്ഥിയായ ഫിയോണ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിലെ യൂത്തു ഫെല്ലോഷിപ്പിലെ ആക്റ്റീവ് മെംബറാണ്.