ശാഹിദ് അഫ്രീദി പാക് രാഷ്ട്രീയത്തിലേക്ക്

10:19am 13/7/2016
download (9)

ഇസ്ലാമാബാദ്: പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഇമ്രാന്‍ ഖാന് പിന്നാലെ മറ്റൊരു പാക് താരം കൂടി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്നു. പാകിസ്താനില്‍ നിരവധി ക്രിക്കറ്റ് ആരാധകരുളള ശാഹിദ് അഫ്രീദിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന സൂചന നല്‍കിയത്. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിന് രാഷ്ട്രീയം തിരഞ്ഞെടുക്കുന്നതിനോട് താല്‍പ്പര്യമുണ്ടെന്ന് അഫ്രീദി പറഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് താല്‍പര്യപ്പെടുന്നു. ചില സുഹൃത്തുക്കള്‍ പ്രവേശനത്തെ എതിര്‍ത്തിരുന്നു. എന്‍്റെ അഭിപ്രായത്തില്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ സേവകരാണ്. ജനങ്ങളെ സേവിക്കേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. ശാഹിദ് അഫ്രീദി ബി.ബി.സി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സു തുറന്നത്.

ഒരു ക്രിക്കറ്ററെന്ന നിലയില്‍ കളിയില്‍ തുടരുന്നതിന് പരിമിതികളുണ്ട്. ഞാനിപ്പോള്‍ കളിയില്‍ തുടരുന്നതിന് അനുയോജ്യനാണെന്ന് തന്നെയാണ് കരുതുന്നതെന്നും 36കാരനായ അഫ്രീദി കൂട്ടിച്ചേര്‍ത്തേു. അതേസമയം ഏത് പാര്‍ട്ടിയുമായാണ് സഹകരിക്കാന്‍ അഫ്രീദി താല്‍പര്യം പ്രകടിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല. പാകിസ്താന്‍ മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍്റെ പാര്‍ട്ടിയാണ് പാകിസ്താന്‍ തഹ്രീക്കെ ഇന്‍സാഫ് .