ഷിക്കാഗോയില്‍ ചരിത്രമായി ക്രൈസ്റ്റ് വിന്‍ നൈറ്റ്

04:09 pm 6/11/2016

– അനില്‍ മറ്റത്തിക്കുന്നേല്‍
Newsimg1_56344429
ഷിക്കാഗോ: പ്രസിദ്ധ ധ്യാന ടീമായ കൈറോസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ക്രൈസ്റ്റ് വിന്‍ നൈറ്റ് എന്ന ആരാധാനാ സംഗീതനിശ ചരിത്രവിജയമായി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് ഏഴു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴു യുവതീ യുവാക്കള്‍ക്ക് തിരി കത്തിച്ചു നല്‍കി കൊണ്ട് ഏകദേശം നാല് മണിക്കൂര്‍ നീണ്ടു നിന്ന െ്രെകസ്തവ സംഗീത നിശക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് കൈറോസ് മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. കുര്യന്‍ കാരിക്കല്‍ ക്രൈസ്റ്റ് വിന്‍ നൈറ്റിന്റെ ആവശ്യകതെയെപ്പറ്റിയും ഉദ്ദേശത്തെകൂറിച്ചും സംസാരിച്ചു. ഒരു െ്രെകസ്തവനെ സംബന്ധിച്ചിടത്തോളം ആത്മീയമായി ഉപകരിക്കാത്ത എന്നാല്‍ സാത്തന്‍ കള്‍ച്ചര്‍ വളര്‍ത്തുന്ന ഹാലോവീന്‍ ആഘോഷങ്ങളേക്കാളും ക്രൈസ്റ്റ് വിന്‍ നൈറ്റ് പോലെ ആത്മീയമായി വളര്‍ത്തുകായും ക്രൈസ്റ്റ് കള്‍ച്ചര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പരിപാടികളാണ് ഇന്നിന്റെ ആവശ്യം എന്ന് അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ യുവതീ യുവാക്കള്‍ ചേര്‍ന്നൊരുക്കിയ സംഗീത നിശ ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ തടിച്ചുകൂടിയ യുവതീ യുവാക്കളെ സംബന്ധിച്ചിടത്തോളം പുതിയ ഒരു അനുഭവമായിരുന്നു. ആദ്യവാസാനം യുവതീ യുവാക്കളും കുട്ടികളും ഇദംപ്രഥമമായി നടത്തപ്പെട്ട ഈ പരിപാടി ആസ്വദിച്ചുകൊണ്ടും അതിന്റെ ആദ്ധ്യാത്മികമായ അനുഭവം ഹൃദയത്തില്‍ സ്വീകരിച്ചുകൊണ്ടും കൈറോസ് മിനിസ്ട്രിയെ പ്രോത്സാഹിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ആരാധനക്ക് ഫാ. കുര്യന്‍ കാരിക്കലും ബ്ര.റെജി കൊട്ടാരവും നേതൃത്വം നല്‍കി. സുപ്രസിദ്ധ ഗായകനും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ തന്റെ ഹിറ്റ് ഗാനങ്ങള്‍ ചേര്‍ത്തിണക്കിക്കൊണ്ടു ഒരുക്കിയ മെഡ്‌ലി, പരിപാടിയില്‍ വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. ജോസഫ് ജോബ് ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം നല്‍കി. കൈറോസ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ ബബ്‌ലു ചാക്കോ ജിസ് നെടുംതുരുത്തില്‍, സെന്റ് മേരീസ് ഇടവകയുടെ അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, മനോജ് വഞ്ചിയില്‍, ബിനോയി പൂത്തുറയില്‍, കെ വി ടിവി ടീമംഗങ്ങളായ സാജു കണ്ണമ്പള്ളി, അനില്‍ മറ്റത്തികുന്നേല്‍, സജി പണയപ്പറമ്പില്‍ എന്നിവര്‍ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് സമ്പന്നമായ സംഗീത നിശ യുവതീ യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു വലിയ അനുഭമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഈ പരിപാടികള്‍ നടത്തുന്നത് രൂപതയുടെ ആധ്യാത്മകികമായ ഉണര്‍വിനും വളര്‍ച്ചക്കും സഹായിക്കും എന്ന് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് അഭിപ്രായപ്പെട്ടു. കൈറോസ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് ബബ്‌ലു ചാക്കോയും സെന്റ് മേരീസ് ഇടവകയെ പ്രതിനിധീകരിച്ച് അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്തും നന്ദി പ്രകാശിപ്പിച്ചു. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.