ഷിക്കാഗോ പബ്ലിക് സ്‌കൂളില്‍ നിന്നും 1000 അധ്യാപകരെ പിരിച്ചുവിടും

12.56 Am 08-08-2016
c486ae60-2661-4d7d-9b64-795d4ea26b33\
പി. പി. ചെറിയാന്‍
ഷിക്കാഗോ: ഷിക്കാഗോ പബ്ലിക് സ്‌കൂളുകളില്‍ നിന്നും ആയിരം അധ്യാപകരെ പിരിച്ചു വിടുന്നതിന്റെ ഭാഗമായി 508 അധ്യാപകര്‍ക്ക് വെളളിയാഴ്ച പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ബഡ്ജറ്റ് വെട്ടി ചുരുക്കുന്നതു മൂലമാണ് അധ്യാപകരെ പിരിച്ചു വിടേണ്ടി വരുന്നതെന്ന് സിപിഎസ് അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് പല സ്‌കൂളുകളും അടയ്ക്കുവാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. പിരിച്ചു വിടുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും മറ്റു സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ നല്‍കാവുന്നതാണ്.

സിപിഎസിലെ 3 ശതമാനം അധ്യാപകരെയാണ് ഇത് ബാധിക്കുക. ഷിക്കാഗോ ടീച്ചേഴ്‌സ് യൂണിയന്‍ അധ്യാപകരെ വെട്ടി കുറയ്ക്കുന്നതിനുളള നടപടികളില്‍ ശക്തമായി പ്രതിഷേധിച്ചു. ഷിക്കാഗോ മേയര്‍ ഇമ്മാനുവേല്‍ സാധാരണക്കാരുടെ ടാക്‌സ് വര്‍ദ്ധിപ്പിക്കുകയും സമ്പന്നന്മാരില്‍ നിന്നും കൂടുതല്‍ നികുതി ഇടാക്കാതിരിക്കുകയും ചെയ്യുന്നതു അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.