ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം 2016 ഏപ്രില്‍ 9-ന് ശനിയാഴ്ച

11:58am 17/3/2016

ജോയിച്ചന്‍ പുതുക്കുളം
pastoralcouncil_pic
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ സമ്മേളനം 2016 ഏപ്രില്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടും. രൂപതാധ്യക്ഷനായ മെത്രാന്റെ അംഗീകാരത്തിന് വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം.

ഷിക്കാഗോ കേന്ദ്രമാക്കിയുള്ള സീറോ മലബാര്‍ രൂപതയുടെ 36 ഇടവകകളില്‍ നിന്നും 38 മിഷനുകളില്‍ നിന്നുമായി 109 പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇപ്പോഴത്തെ പാസ്റ്ററല്‍ കൗണ്‍സില്‍. രൂപതയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ അംഗങ്ങള്‍ എല്ലാവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രൂപതാ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.