ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ

07:42 pm 11/10/2016

– പി. പി. ചെറിയാന്‍
Newsimg1_76939768
ഷിക്കാഗോ : സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍ 16 വരെ. ബൈബിള്‍ പണ്ഡിതനും സുവിശേഷ പ്രാസംഗികനും കഴിഞ്ഞ 40 വര്‍ഷമായി പൂര്‍ണ്ണസമയ സുവിശേഷ പ്രവര്‍ത്തകനുമായ ബേബികുട്ടി പുല്ലാടാണ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നത്.

ഒക്ടോബര്‍ 14 ന് വൈകിട്ട് 7നും 15 ന് വൈകിട്ട് 6.30 നും ഒക്ടോബര്‍ 16 ന് ഞായറാഴ്ച രാവിലെ 10നും ആയിരിക്കും. കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്.

കണ്‍വന്‍ഷനിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ശലമോന്‍ (വികാര്‍): 630 802 2766 ജോണ്‍സണ്‍ വളളിയില്‍ : 847 830 7276 തോമസ് ലാത്തറ : 847 452 9122