ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ­ ദശാബ്ദി യുവജനധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:26am 5/8/2016
Newsimg1_64310211

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് മാസം 19 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങി 21 ഞായറാഴ്ച 6 മണിക്ക് അവസാനിക്കുന്ന ഈ യുവജന ധ്യാനത്തില്‍ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, ഷിക്കാഗോ സെന്റ് മേരീസ്, ഡിട്രോയിറ്റ് സെന്റ് മേരീസ് ­ എന്നീ ദൈവാലയങ്ങളില്‍ നിന്നും, മിനിസോട്ട ക്‌നാനായ മിഷനില്‍ നിന്നുമായി 120 യുവജനങ്ങള്‍ പങ്കെടുക്കുന്നു. റോക്ക്‌ഫോര്‍ഡിലുള്ള ബിഷപ്പ് ലൈന്‍ റിട്രീറ്റ് സെന്ററിലാണ് ഈ ത്രിദിനധ്യാനം നടക്കുന്നത്.

പ്രശസ്ത ധ്യാന ഗ്രൂപ്പായ കെയ്‌­റോസ് ധ്യാനഗ്രൂപ്പിലെ അംഗങ്ങള്‍ ഈ ധ്യാനത്തിന് നേത്യുത്വം നല്‍കുന്നതാണ്. വചന പ്രഘോഷണ രംഗത്ത് ഏറെ പരിചയവും അനുഭവവും ഉള്ള കെയ്‌­റോസ് ടീമിന്റെ ഈ ധ്യാനം നമ്മുടെ യുവജനങ്ങള്‍ക്ക് ഏറേ അനുഗ്രഹദായകമായിരിക്കുമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു. അമേരിക്കന്‍ സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് വിശ്വാസത്തില്‍ അടിയുറച്ച് വളരുവാനും പ്രതിസന്ധികളെ തരണം ചെയുവാനും ഈ ധ്യാനം ഏറെ സഹായകരമാകുമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. ഫാ. തോമസ് മുളവനാല്‍ അഭിപ്രായപ്പെട്ടു. നമ്മുടെ യുവജനങ്ങളില്‍ ക്‌നാനായ സമുദായത്തിന്റെ ഐക്യവും, കൂട്ടായ്മയും ഊട്ടി വളര്‍ത്തുവാനും, ദൈവാശ്രയബോധത്തില്‍ വളര്‍ന്നുവരുവാനും കൈറോസ് ടീം നയിക്കുന്ന ഈ യുവജനധ്യാനത്തിന് സാധിക്കട്ടെയെന്ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആശംസിച്ചു

ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ എല്ലാ യുവജനങ്ങളും ക്യത്യമായി പാലിക്കണമെന്നും, തികച്ചും അച്ചടക്കത്തോടും, അതിലേറെ ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തില്‍, ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ യുവജനങ്ങളും തയ്യാറാകണമെന്നും ധ്യാനത്തിന്റെ കോര്‍ഡിനേറ്റര്‍മാരായ ശ്രീ. ജോണി തെക്കേപ്പറ­മ്പില്‍, ശ്രീ. ടോമി കുന്നശ്ശേരിയില്‍, ശ്രീ. ജോസ് ചാഴികാട്ട് എന്നിവര്‍ അറിയിക്കുന്നു.

ബിനോയി കിഴക്കനടി (പി.ആര്‍.ഒ.)