ഹൈന്ദവ സംഗമം ഹ്യുസ്റ്റണില്‍, സുരേന്ദ്രന്‍ നായര്‍ പങ്കെടുക്കും

09:25am 5/8/2016
Newsimg1_5056586

ഹ്യൂസ്റ്റണ്‍: മലയാളികളുടെ ക്ഷേത്ര നഗരമായ ഹ്യുസ്റ്റണില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സന്ദര്‍ശനം നടത്തുന്നു. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന അദ്ദേഹം ഓഗസ്റ്റ് 14 നു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹൈന്ദവ സംഗമത്തില്‍ പങ്കെടുക്കും. അടുത്ത വര്‍ഷം ഡിട്രോയിട്ടില്‍ നടക്കുന്ന ഹിന്ദു മത കണ്‍വന്‍ഷനു മുന്നോടിയായി നടക്കുന്ന സന്ദര്‍ശനം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു .

സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയുടെ മണ്ണില്‍ ഹൈന്ദവരുടെ ഇടയില്‍ ചലനാത്മകമായ മുന്നേറ്റം നടത്താന്‍ കെ.എച്ച്.എന്‍.എയ്ക്കു സാധിക്കുന്നു. താരതമ്യേന മലയാളി സാന്നിധ്യം കുറഞ്ഞ ചെറിയ നഗരങ്ങളില്‍ പോലും കെ.എച്ച്.എന്‍.എ സാന്നിധ്യം അറിയിച്ചു വരുന്നു. സംഘടിച്ചു ശക്തരാവുക എന്ന ഗുരുവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു കൊണ്ട് സ്വാധീനം വര്‍ധിപ്പിക്കാന്‍ പടി പടിയായി കെ.എച്ച്.എന്‍.എയ്ക്കു കഴിയുന്നുണ്ട്­. കെഎച്ച്.എന്‍എ വിവിധ സേവന പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി സംഘടനകള്‍ക്കു മുഴുവന്‍ മാതൃകയാവുന്നു. യുവാക്കളുടെ സാന്നിദ്ധ്യവും അവര്‍ക്കു കിട്ടുന്ന പ്രോത്സാഹനവും കെ.എച്ച്.എന്‍.എയുടെ മുന്നേറ്റത്തില്‍ പ്രതിഫലിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട് .

പൊതുവെ പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരാല്‍ അപഹാസ്യമായി നില്‍ക്കുന്ന പല പ്രവാസി സംഘടനകളില്‍ നിന്നും വ്യത്യസ്ഥ മായി ഹൈന്ദവ സംഘടനകള്‍ അമേരിക്കയില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതും ഇക്കാലയളവില്‍ തന്നെ ..അതിനു മികച്ച ഉദാഹരണമാണ് ഹ്യുസ്റ്റണിലെ കേരളാ ഹിന്ദു സൊസെറ്റി അമേരിക്കയില്‍ ആദ്യമായി പൂര്‍ണമായും കേരളീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയില്‍ പണിതുയര്‍ത്തിയ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം .ഹ്യുസ്റ്റണിലെ മലയാളി ഹിന്ദുക്കളുടെ അശാന്ത പരിശ്രമത്തിലൂടെ ഈ സംരംഭം വിജയകരമായി പൂര്‍ത്തിയാക്കിയ കെ എച്ച് എസ് ഒരു പ്രദേശത്തിനാകെ ആത്മീയതയുടെ വെളിച്ചം പകരുന്നതിന്‍റെ നിര്‍വൃതിയില്‍ ആണ് .

നോര്‍ത്ത് അമേരിക്കയിലെ ഹൈന്ദവ നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഉയര്‍ന്ന മണ്ണില്‍ നടക്കുന്ന ഹൈന്ദവ സംഗമത്തില്‍ കെ എച് എന്‍ എ യുടെയും കെ എച്ച്എസ് ,ജിഎച്ച് എന്‍എസ്എസ്, ശ്രീനാരായണ മിഷന്‍ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടു­ക്കും.