സംസ്‌കൃതി കേരള ബജറ്റ് അവലോകനം സംഘടിപ്പിച്ചു

10:29am 20/7/2016
2016july19bajat
ദോഹ: സംസ്‌കൃതി നജ്മ അബുഹമൂര്‍ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ‘കേരള ബജറ്റ് 2016 അവലോകനം’ സംഘടിപ്പിച്ചു.

ജനറല്‍ സെക്രട്ടറി കെ. കെ. ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഷംസീര്‍ അരിക്കുളം ബജറ്റ് വിശകലനം നയിച്ചു. സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും ചിന്തകനുമായ ബാബു മണിയൂര്‍, വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി എന്നിവര്‍ ബജറ്റ് അവലോകനം നടത്തി. രവി മണിയൂര്‍, സുഹാസ് പാറക്കണ്ടി, പ്രഭാകരന്‍, ബിജു പി. മംഗലം, ഷംസി, ആഷിഖ്, രാജന്‍, വിനീഷ്, ഷര്‍മ്മീസ് തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു സംസാരിച്ചു. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം സുനില്‍ കുമാര്‍ മോഡറേറ്ററായിരുന്നു.