സക്കീർ ഹുസൈന് ജാമ്യമില്ല; ഏഴു ദിവസത്തിനകം കീഴടങ്ങണം

01:34 pm 14/11/2016
images
കൊച്ചി: സി.പി.എം മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സക്കീർ ഹുസൈൻ ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് സക്കീർ ഹുസൈൻ ഹൈകോടതിയിൽ അപേക്ഷ നൽകിയത്.

ഒന്നര വർഷം മുൻപുള്ള പരാതി ഉപയോഗിച്ച് തന്നെ ബോധപൂർവം കേസിൽ പെടുത്താൻ ശ്രമിക്കുകയാണ് എന്നായിരുന്നു സക്കീർ ഹുസൈന്‍റെ വാദം.

എന്നാൽ, ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടെന്നും റൗഡിപ്പട്ടികയിൽ ഉൾപ്പെടുന്ന ആളാണെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. തട്ടിക്കൊണ്ടുപോയ പരാതിയിൽ കൂടുതൽ തെളിവുകൾ ലഭ്യമാകണമെങ്കിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. സർക്കാരിന്‍റെ ആവശ്യം പരിഗണിച്ച് കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.