സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ എട്ടാം സീസണ്‍ ജേതാക്കള്‍.

09:49 AM 30/05/2016
sunrisers-hyderabad-team-ipl-2016-1462947267-800
ബംഗളൂരു: ആവേശപ്പോരാട്ടത്തില്‍ ആതിഥേയരെ എട്ടു റണ്‍സിന് മറികടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ എട്ടാം സീസണ്‍ ജേതാക്കള്‍. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 208. ബാംഗ്ളൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200.

2013ലൊഴികെ പ്ളേഓഫ് പോലും കണ്ടിട്ടില്ലാത്ത സണ്‍റൈസേഴ്സ് ഇത്തവണയും എഴുതിത്തള്ളിയ ടീമായാണ് അങ്കത്തിനത്തെിയത്. പക്ഷേ, ഡേവിഡ് വാര്‍നര്‍ക്കുകീഴില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പുതിയ ഊര്‍ജം നിറച്ചവര്‍ ഓരോ കളിയിലും മികവുതെളിയിച്ചതോടെ പ്രവചനക്കാരുടെ പട്ടികയിലെ ഇഷ്ടടീമുകളിലൊന്നായി. അവസാനം ടീം കപ്പുംകൊണ്ട് മടങ്ങുമ്പോള്‍ ഐ.പി.എല്ലില്‍ പിറന്നത് പുതുചരിത്രം.
എട്ടാം സീസണില്‍ ഇനിയും ഫോമിലത്തൊതെ ഉഴറുന്ന ക്രിസ് ഗെയ്ല്‍ ബാറ്റുമായി വീണ്ടും ഇന്ദ്രജാലം കാണിച്ച ദിനമായിരുന്നു ഞായറാഴ്ച. ഒരു സീസണില്‍ 1000 റണ്‍സ് എന്ന സ്വപ്നനേട്ടത്തിന് 81 റണ്‍സ് അരികെയായിരുന്ന ക്യാപ്റ്റന്‍ കോഹ്ലിയെ കാഴ്ചക്കാരനാക്കി ആഞ്ഞടിച്ച വിന്‍ഡീസ് താരം തുരുതുരെ ബൗണ്ടറികളിലേക്ക് ബാറ്റുവീശിയപ്പോള്‍ ബാംഗ്ളൂര്‍ ലക്ഷ്യം അനായാസമെന്നു തോന്നിച്ചു.

ബെന്‍ കട്ടിങ് എറിഞ്ഞ 11ാം ഓവറാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. രണ്ടാം പന്തില്‍ ആഞ്ഞുവീശിയ കോഹ്ലിയെ തേര്‍ഡ്മാനില്‍ ഫിസ് കൈവിട്ടപ്പോള്‍ നാലാം പന്തില്‍ ഗെയ്ലിനെ ബിപുല്‍ ശര്‍മയുടെ കൈകളിലത്തെിച്ചാണ് കട്ടിങ് പകരംവീട്ടിയത്. ഗെയ്ല്‍ പോയതോടെ ആക്രമണദൗത്യമേറ്റെടുത്ത കോഹ്ലി അര്‍ധശതകം തികച്ചെങ്കിലും തൊട്ടുടന്‍ സ്രാന്‍െറ പന്ത് വീശിയടിക്കാനുള്ള ശ്രമത്തിനിടെ കുറ്റിതെറിച്ച് മടങ്ങി. സെമിയില്‍ ഒറ്റക്ക് ടീമിന്‍െറ രക്ഷകനായി നിലയുറപ്പിച്ച ഡിവില്ലിയേഴ്സും അടുത്ത ഓവറില്‍ മടങ്ങിയതോടെ ഹൈദരാബാദ് കളിയില്‍ തിരിച്ചത്തെി.

കൂറ്റന്‍ ലക്ഷ്യം അടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഓരോരുത്തരായി കൂടാരം കയറുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. ഉജ്ജ്വലമായി പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ക്കു മുന്നില്‍ വാലറ്റം വിയര്‍ത്തതോടെ ആദ്യമായി ഐ.പി.എല്‍ കിരീടം ഹൈദരാബാദിനൊപ്പമായി. നേരത്തേ, മഴമേഘങ്ങള്‍ കനത്തുനിന്ന ആകാശത്തിനു ചുവട്ടില്‍ ഡേവിഡ് വാര്‍നറും കൂട്ടരും നടത്തിയ കൂട്ട വെടിക്കെട്ടിന്‍െറ കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വാര്‍നര്‍ക്കു പുറമെ ശിഖര്‍ ധവാന്‍, യുവരാജ് സിങ്, ബെന്‍ കട്ടിങ് എന്നിവര്‍ മികച്ചപ്രകടനം നടത്തിയപ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 208 റണ്‍സെടുത്തു.

ടോസ് നേടിയ ഹൈദരാബാദ് മഴഭീതിയില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കുമായി പുറത്തായിരുന്ന മുസ്തഫിസുറഹ്മാന്‍ തിരിച്ചത്തെിയതോടെ കരുത്താര്‍ജിച്ച ഹൈദരാബാദ് തുടക്കത്തിലേ ബാംഗ്ളൂര്‍ ബൗളിങ്ങിനെ നിലംപരിശാക്കുന്നതായിരുന്നു കാഴ്ച. ഡേവിഡ് വാര്‍നറും ശിഖര്‍ ധവാനും ഒരുപോലെ നിറഞ്ഞാടിയപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയം ദര്‍ശിച്ചത് റണ്‍മഴ. എട്ടു ഫോറുകളും മൂന്നു സിക്സറുകളുമായി പഴയ ഫോമില്‍ തുടര്‍ന്ന വാര്‍നര്‍ 69 റണ്‍സുമായി ടീമിന്‍െറ നട്ടെല്ലായി നിലയുറപ്പിച്ചപ്പോള്‍ ധവാന്‍ 28 റണ്‍സെടുത്ത് ആദ്യം മടങ്ങി.കൂറ്റന്‍ അടിക്കു മുതിര്‍ന്ന ഹെന്‍റിക്വസും എളുപ്പം കൂടാരം കയറിയെങ്കിലും പിന്നീടത്തെിയ യുവരാജ് ക്ളാസിക് കളിയുമായി ടീമിനെ തിരികെയത്തെിച്ചു. ബെന്‍ കട്ടിങ്ങാണ് മാന്‍ ഓഫ് ദ മാച്ച്. വിരാട് കോഹ്ലി മാന്‍ ഓഫ് ദ സീരീസ്.