സി.എം.എ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച

09.56 AM 28-07-2016
cma_tornament_pic
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 2016 ജൂലൈ 31-നു ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Rec Plex Mount Prospect Park District (420 W Dempster St, Mount Prospect IL 60056-ല്‍ വച്ചാണ് മത്സരങ്ങള്‍ നടത്തുക.

തികച്ചും പ്രൊഫഷണലായ രീതിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകമായി നടത്തുന്ന മത്സരങ്ങളെ പ്രൊഫഷണല്‍ റഫറിമാരായിരിക്കും നിയന്ത്രിക്കുക. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം ഓരോ വിഭാഗത്തിലും നിയന്ത്രിച്ചിട്ടുണ്ട്.

അശോക് പൂഴിക്കുന്നേല്‍, മാത്യു കെ. മാണി, ഓസ്റ്റിന്‍ ലാക്കായില്‍, ആല്‍വിന്‍ രഥപ്പള്ളില്‍ തുടങ്ങിയ യൂത്ത് കോര്‍ഡിനേറ്റര്‍മാരും, തൊമ്മന്‍ പൂഴിക്കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ജേക്കബ് മാത്യു പുറയംപള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും, ടോമി അംബേനാട്ട്, ബിജി സി. മാണി എന്നിവരുടെ നേതൃത്വത്തിലുള്ള സി.എം.എ എക്‌സിക്യൂട്ടീവും മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

എല്ലാവര്‍ഷവും വളരെയധികം ജനങ്ങളെ ആകര്‍ഷിക്കുന്ന ഈ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.