സി.എസ്.ഐ സീഫോര്‍ഡ് വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് ആറിന്

– വിബിന്‍ ജോണ്‍
Newsimg1_42249630
ന്യൂയോര്‍ക്ക്: സി.എസ്.ഐ സീഫോര്‍ഡ് സഭയുടെ ആഭിമുഖൃത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടത്തിവരുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് ഈ വര്‍ഷവും ഓഗസ്റ്റ് ആറാം തീയതി സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍(St.John’s Universtiy – Taffner Fieldhouse, Jamaica, NY 11439) നടത്തപ്പെടുന്നതാണ്. ട്രൈസ്‌റ്റേറ്റിലുള്ള വിവിധ സഭകളുടെ നേതൃത്വത്തിലുള്ള പത്ത് വോളിബോള്‍ ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്‍റ് രാവിലെ 8:30ന് പ്രഗത്ഭരായ റഫറികളുടെ നിയന്ത്രണത്തില്‍ ആരംഭിക്കും.

മത്സരം വര്‍ണാശബളമാക്കുവാന്‍ ന്യൂയോര്‍ക്കിലെ പ്രമുഖ ചെണ്ട മേള ഗ്രൂപ്, NYCHENDABOYZ നയിക്കുന്ന ചെണ്ട മേളം ഉണ്ടായിരിക്കുന്നതാണ്. വിപുലമായ ക്രമീകരണങ്ങളോട് കൂടി നടത്തപ്പെടുന്ന ടൂര്‍ണമെന്‍റില്‍ നാടന്‍/അമേരിക്കന്‍ രുചിയുള്ള ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതാണ്. ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മത്സരങ്ങള്‍ UniTechTV.us വെബ്‌സൈറ്റില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ തത്സമയ സംപ്രേഷണം ചെയ്യുന്നതുമാണ്. ടൂര്‍ണമെന്റിന്റെ സമ്പൂര്‍ണ വിജയത്തിനായി എല്ലാ കായിക പ്രേമികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റെവ. റോബിന്‍ മാത്യു (പ്രസിഡന്റ് &വികാരി) 516­342­9879, മാത്യു ജോഷ്വാ (സെക്രട്ടറി) 516­761­2406, ഡോണ്‍ തോമസ് (കണ്‍വീനര്‍) 516­993­0697, ജോണ്‍ ഡേവിഡ് (ജോയിന്‍റ് കണ്‍വീനര്‍) 516­474­2326.