സീനിയര്‍ ഫോറം ഏപ്രില്‍ 23-നു ഡാലസില്‍ നടന്നു

09:00am 25/4/2016

– അനശ്വരം മാമ്പിള്ളി
Newsimg1_63855924
ഡാലസ്: ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും, കേരളാ അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി ഏപ്രില്‍ 23-നു ശനിയാഴ്ച ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ വെച്ച് “സീനിയര്‍ ഫോറം’ നടത്തുകയുണ്ടായി. സീനിയര്‍ ഫോറത്തിന്റെ ഭാഗമായി ലോകപ്രസിദ്ധ മലയാളി ഡോക്ടറും, കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ അഭ്യുദയകാംക്ഷിയുമായ ഡോ. എ.വി പിളള ‘കുഞ്ചന്‍ നമ്പ്യാരും വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള സമകാലിക ശാസ്ത്രീയ നിരീക്ഷണങ്ങളും’ എന്ന വിഷയത്തില്‍ മെഡിക്കല്‍ സെമിനാര്‍ നടത്തുകയുണ്ടായി.

നൂറു വര്‍ഷങ്ങളിലേറെ പിന്നിട്ട കുഞ്ചന്‍നമ്പ്യാരുടെ ശ്ശോകങ്ങള്‍ ഉദ്ധരിച്ചും അതിന്റെ വ്യാപ്തിയും അര്‍ത്ഥതലങ്ങളും ആഴത്തില്‍ ഊന്നിപ്പറഞ്ഞും ആധുനിക സമകാലിക ശാസ്ത്രീയ നിരീക്ഷണങ്ങളോടുകൂടിയ രോഗങ്ങള്‍, ചികിത്സകള്‍, മരുന്നുകള്‍, നിയന്ത്രിത ആഹാരം, വ്യായാമം എന്നിവയെ സംബന്ധിക്കുന്ന ഒരു വൈജ്ഞാനിക സെമിനാര്‍. വാര്‍ദ്ധക്യകാലത്ത് നമ്മള്‍ ഒട്ടേറെ ശ്രദ്ധിക്കാനുണ്ടെന്നും, വേണ്ടത്ര ചികിത്സകള്‍, മരുന്നുകള്‍, നിയന്ത്രിത ആഹാരം, വ്യായാമം എന്നിവകൊണ്ട് പല രോഗങ്ങളും ശാസ്ത്രീയമായി നിയന്ത്രണ വിധേയമാക്കാമെന്നും അദ്ദേഹം സെമിനാറില്‍ പറയുകയുണ്ടായി.