സുബാരു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

09.21 AM 30/10/2016
subaru_030010016
ടോക്കിയോ: വാഹന നിർമാതാക്കളായ സുബാരു യുഎസിൽനിന്നു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു. തുടർച്ചയായ ഉപയോഗം മൂലം വാഹനങ്ങളുടെ ടർബോ ചാർജർ എയർ പമ്പ് ചൂടാകുന്നതുമൂലമാണു വാഹനങ്ങൽ തിരിച്ചു വിളിക്കുന്നത്. 2007 മുതൽ 2014 വരെ പുറത്തിറങ്ങിയ വിവിധ മോഡൽ കാറുകളും എസ്യുവികളുമാണ് തിരിച്ചു വിളിക്കുന്നത്.

ക്രമാതീതമായി ടർബോ ചാർജർ എയർ പമ്പ് ചൂടായതുമൂലം രണ്ടു വാഹനങ്ങൾക്കു തീ പിടിച്ചായി സർക്കാർ റിപ്പോർട്ടുകൾ നിലവിലൂണ്ട്. എന്നാൽ ഇതുമൂലം ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നും വാഹനങ്ങളുടെ ടർബോ ചാർജറുകൾ മാറ്റി നൽകുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.