സുരക്ഷാസേന അരുണാചലില്‍ നാലു നാഗാ ഭീകരരെ വധിച്ചു

10:08am 08/7/2016
download (7)

ടിറാപ്: അരുണാചല്‍പ്രദേശിലെ ടിറാപ് ജില്ലയില്‍ സുരക്ഷാസേന നാലു നാഗാ ഭീകരരെ വധിച്ചു. നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലിസം റിഫര്‍മേഷന്‍ (എന്‍എസ്‌സിഎന്‍-ആര്‍) വിഭാഗത്തിലെ ഭീകരരെയാണ് വധിച്ചത്. ഭീകരരില്‍ നിന്നും എകെ 47 തോക്കും പിസ്റ്റളുകളും കണ്‌ടെത്തിയതായി സുരക്ഷാസേന അറിയിച്ചു. ആസാം റൈഫിള്‍സും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്.