സെന്റ് മേരീസ് മതബോധനസ്‌കൂള്‍ കലോത്സവം വര്‍ണ്ണാഭമായി

08:40am 28/4/2016
– ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_85496833
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മതബോധനസ്‌കൂള്‍ കലോല്‍സവം വര്‍ണ്ണഭംഗിയോടെ നടത്തപ്പെട്ടു. കാരുണ്യവര്‍ഷം പ്രമാണിച്ച് കരുണയുടെ സന്ദേശം മുഖ്യപഠനവിഷയമായി എടുത്ത് നടത്തപ്പെട്ട ഫെസ്റ്റിവലില്‍ മതബോധനസ്‌കൂളിലെ അഞ്ഞൂറോളം കുട്ടികളും അദ്ധ്യാപകരും പങ്കാളികളായി.

സെന്റ് മേരീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ.ജോസ് ചിറപ്പുറത്തിന്റെ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. വികാരി. ഫാ.തോമസ് മുളവനാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ചിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കലോല്‍സവം ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും വിജയകരമായി ഫെസ്റ്റിവല്‍ നടത്തപ്പെടുന്നതില്‍ ബിഷപ്പ് സംതൃപ്തി പ്രകടിപ്പിച്ചു. വൈദികര്‍, ചര്‍ച്ച് എക്‌സിക്യൂട്ടീവ്, മതബോധനസ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവരോടൊപ്പം ബ്ര.വി.സി. രാജു റ്റോമി കുന്നശ്ശേരി എന്നിവരും ഉദ്ഘാടനവേദിയില്‍ സന്നിഹിതരായിരുന്നു. ഫൊറോന വികാരി ഫാ.ഏബ്രഹാം മുത്തോലത്ത് ആശംസാ പ്രസംഗം നടത്തി. മൂനീഷ് കൈമൂലയില്‍ സ്‌കൂള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജ്യോതി ആലപ്പാട്ട്, സമയ തേക്കുംകാട്ടില്‍ എന്നിവര്‍ പരിപാടിയെപ്പറ്റി വിശദീകരിച്ചു.

തുടരന്ന് ക്ലാസ് അടിസ്ഥാനത്തില്‍ കരുണയുടെ സന്ദേശങ്ങള്‍ വിളിച്ചോതിയ ബൈബിള്‍ അധിഷ്ഠിതമായ സംഭവങ്ങള്‍ നൃത്തനൃത്തങ്ങളെയും സ്‌കിറ്റുകളായും സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ കരുണയുടെ ആഴമായ സന്ദേശങ്ങള്‍ ഉള്ള അനവധി പ്രോഗ്രാമുകളാണ് വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് അനുഭവിച്ച് അറിയുവാന്‍ സാധിച്ചത്. ഓസ്റ്റിന്‍ കുളങ്ങര, മരിയ കോഴംപ്ലാക്കില്‍ എന്നിവര്‍ ഫെസ്റ്റിവലില്‍ മാസ്റ്റര്‍ ഓഫ് സെറിമണിമാരായി പ്രവര്‍ത്തിച്ചു. മതബോധനസ്‌കൂള്‍ ഡയറക്ടര്‍ സജി പൂതൃകയില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ടു നടന്ന ഗ്രാന്റ് ഫിനാലെയില്‍ കുട്ടികള്‍ ഒന്നടങ്കം ഒത്തു തിരിച്ചവര്‍ കപ്പല്‍കേറി എന്ന പുരാതനപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. തുടര്‍ന്ന് നടവിളിയോടുകൂടി ഫെസ്റ്റിവലിന് തിരശീല വീണു.

ക്‌നാനായ വോയ്‌സ് പരിപാടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തു. മനോജ് വഞ്ചിയില്‍ കലോല്‍സവത്തിന്റെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഡൊമിനിക് ചൊള്ളമ്പേല്‍ ഫോട്ടോഗ്രഫി നിര്‍വ്വഹിച്ചു. ഹാളിലെ ക്രമീകരണങ്ങള്‍ക്ക് ചര്‍ച്ച് എക്‌സിക്യൂട്ടീവ്, മതാദ്ധ്യാപകര്‍, സിസ്റ്റേഴ്‌സ്, പേരന്റ് വോളന്റിയേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര പഠനങ്ങള്‍ക്കും പ്രാധാന്യം നല്‍കി വിശ്വാസപരിശീലനത്തിലൂടെ കുട്ടികള്‍ക്ക് അറിവിന്റെ നിറവ് പകര്‍ന്നു നല്‍കുന്ന മതാദ്ധ്യാപകരം ഏവരും അഭിനന്ദിച്ചു.