സൈനിക താവള സഹകരണത്തിന് ഇന്ത്യ-യു.എസ് കരാർ

03:19 PM 30/08/2016
images (12)
വാഷിങ്ടൺ: കര, നാവിക, വ്യോമ സേനാ താവളങ്ങൾ പരസ്പരം ഉപയോഗിക്കുതിനുള്ള സൈനിക സഹകരണ കരാറിൽ ഇന്ത്യയും യു.എസും ഒപ്പുവെച്ചു. അറ്റകുറ്റപ്പണികൾക്കും സഹായങ്ങൾ കൈമാറുന്നതിനും സേനാ താവളങ്ങൾ ഉപയോഗിക്കുന്നതിനാണ് ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായത്.

പ്രതിരോധ വ്യാപാര, സാങ്കേതികവിദ്യാ മേഖലകളിൽ പരസ്പര സഹകരണമാണ് ഇന്ത്യയുമായി അമേരിക്ക ലക്ഷ്യമിടുന്നത്. സംയുക്ത ഒാപ്പറേഷനുകളിലും പരിശീലനങ്ങളിലും രക്ഷാദൗത്യങ്ങളിലും ഇരുരാജ്യങ്ങളുടെ നാവികസേനകൾ സഹകരിക്കുമെന്നും സഹകരണ കരാർ വ്യക്തമാക്കുന്നു.

പ്രതിരോധമന്ത്രി മനോഹര്‍ പരീകറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സേനാ കേന്ദ്രങ്ങൾ പരസ്പരം ഉപയോഗിക്കാനുള്ള കരാറിന് വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്.