സൈറ ബാനു’; ടീസര്‍ പുറത്തിറങ്ങി

09:48 am 24/2/2017
download (9)
മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന കെയര്‍ ഓഫ് സൈറബാനുവിന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്ത് എന്ന ചിത്രത്തിലൂടെ താരമായ ഷൈന്‍ നിഗം ചിത്രത്തില് മഞ്ജുവിന്റെ മകനായി വേഷമിടുന്നു. ആര്‍.ജെ ഷാന്‍ തിരക്കഥയില്‍ ആന്‍ണി സോണിയാണ് സംവിധാനം. 25 വര്‍ഷത്തിന് ശേഷം നടി അമല മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്.
അന്തരിച്ച കുതിരവട്ടം പപ്പുവിന്റെ ശബ്ദത്തില്‍ മഞ്ജു ഡബ്‌സ് മാഷ് നടത്തുന്നതാണ് ടീസറിലെ ഹൈലേറ്റ്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളായ പോസ്റ്റ് വുമണ്‍ സൈറ ബാനുവായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. കരിങ്കുന്നം സിക്‌സസ് എന്ന വിജയ ചിത്രത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രമാണിത്.