സൊനാക്ഷിയും പിന്നണി പാടുന്നു

01:18pm 2/8/2016
download (9)
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും പിന്നണി ഗായികയാകുന്നു. പ്രിയങ്കാ ചോപ്ര, ആലിയാ ഭട്ട്, ശ്രദ്ധാ കപൂര്‍, ശ്രുതി ഹാസന്‍, പരിണീതി ചോപ്ര എന്നിവരുടെ ഗണത്തിലേക്ക് സൊനാക്ഷിയും എത്തിയിരിക്കുന്നു. ഇവരെല്ലാം മുമ്പു പിന്നണി പാടിയിട്ടുള്ള നടിമാരാണ്. സംവിധായകന്‍ എ.ആര്‍. മുരുകദോസിന്റെ അകിര എന്ന ചിത്രത്തിലൂടെയാണ് ദബാംഗ് സുന്ദരി ഗായികയാവുന്നത്.

എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഒരു 30 മിനിറ്റാണ് ഞാന്‍ മൈക്കിനു മുന്നില്‍ ചെലവഴിച്ച സമയം. നല്ലൊരു അനുഭവമായിരുന്നു. ഞാന്‍ എത്തിപ്പെടേണ്ട ഒരു സ്ഥലത്ത് എത്തിയതു പോലെ. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പ്രൊമോഷനു വേണ്ടി ഈ ഗാനം ഉപയോഗിക്കും-” ആവേശത്തോടെ സൊനാക്ഷി പറയുന്നു

സംവിധായകന്‍ അനുരാഗ് കശ്യപ് നെഗറ്റീവ് റോളിലെത്തുന്നു എന്ന പ്രത്യേകയുമുണ്ട് ചിത്രത്തില്‍. മാത്രമല്ല അകിരയില്‍ അക്ഷയ് കുമാര്‍ അതിഥി താരമായി എത്തുന്നുമുണ്ട്. 2011-ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രം മൗനഗുരുവിന്റെ റീമേക്കാണ് അകിര. ചിത്രം സെപ്റ്റംബര്‍ രണ്ടിനു തിയറ്ററുകളിലെത്തും.