സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഓശാന തിരുനാള്‍ ആഘോഷത്തോടെ ആരംഭിച്ചു

12:27PM 22/3/2016

ജോയിച്ചന്‍ പുതുക്കുളം
somersetosana_pic1
ന്യൂജേഴ്‌സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്‍കി ജറുസലേമിലേക്കുള്ള രാജകീയ പ്രവേശന ത്തിന്റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍ സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു.

മാര്‍ ച്ച് 20 ന് ഞായറാഴ്ച രാവിലെ 9.45 ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ന്യൂയോര്‍ക്കിലെയും, ന്യൂ ജേഴ്‌സിയിലെയും സിറോ മലബാര്‍ ക്‌നാനായ കാത്തോലിക് മിഷന്‍ വികാരി ബഹുമാനപ്പെ’ ഫാ. റെനി എബ്രാഹം കാ’േലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി സഹകാര്‍ മികത്വം വഹിച്ചു.

കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം എിവയ്ക്കുശേഷം ക്രിസ്തുവിന്റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്മരിപ്പിച്ച കുരുത്തോലകളും കൈയ്യിലേന്തി ഭഓശാനാ…ഓശാനാ…ദാവീദാത്മജനോശാനാ…’ എ പ്രാര്‍ത്ഥനാഗാനവും ആലപിച്ചുകൊണ്ട് ദേവാലയാങ്കണ ത്തിലൂടെ പ്രദക്ഷിണം നടത്തുകയും,തുടര്‍ു ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെദുകയും ചെയ്തു. ദിവ്യബലി മധ്യേ നല്‍കിയ തിരുനാള്‍ സന്ദേശത്തില്‍ ബെനഡിക്ട് പാപ്പയുടെ ‘നസ്രത്തിലെ യേശുക്രിസ്തു’ എ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് വചനം പങ്കു വെച്ചു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ മാര്‍ച്ച് 24ന് പെസഹാ വ്യാഴാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7.30ന് ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ എിവയ്ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും.

മാര്‍ച്ച് 25ന് ദുഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് മൂുമണിക്ക് ആരംഭിക്കും. ആഘോഷമായ കുരിശിന്റെവഴി, കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എിവയ്ക്കുശേഷം കൈയ്പ് നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും.

26ന് ദുഖശനിയാഴ്ച 9 മണിക്ക് പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ വൈകിട്ട് 7.30ന് ആരംഭിക്കും.

ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി യിലെ പ്രൊഫസറും, പ്രമുഖ വചന പ്രഘോഷകനും, വാഗ്മിയും, ശാലോം ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനുമായ റവ. ഡോ. സിബി കുര്യനായിരിക്കും ഈവര്‍ഷത്തെ വിശുദ്ധ വാരാചരണത്തിലെ മുഖ്യകാര്‍മികന്‍ .

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828, മേരിദാസന്‍ തോമസ് (ട്രസ്റ്റി) 201 912 6451.

വെബ്:www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്‍ണി അറിയിച്ചതാണിത്.