സോഷ്യല്‍ ക്ലബ്ബ് അന്താ­രാഷ്ട്ര വടം­വലി : കുവൈറ്റ് കെ.­കെ.­ബി. ടീം കിരീടം നേടി

09:06 am 12/9/2016

– മാത്യു തട്ടാ­മറ്റം
Newsimg1_57523015
ചിക്കാഗോ : സോഷ്യല്‍ ക്ലബ്ബിന്റെ നാലാമത് വടം­വലി മത്സ­ര­ത്തില്‍ കുവൈറ്റ് കെ.­കെ.­ബി. ടീം തുടര്‍ച്ച­യായ രണ്ടു സെറ്റു­കളും കര­സ്ഥ­മാക്കി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ കോട്ടയം കിംഗി­സിനെ പരാ­ജ­യ­പ്പെ­ടുത്തി ഒന്നാം സ്ഥാനം നേടി.

കാത്തി­രുന്ന വന്‍ജനാ­വ­ലി­യുടെ നെഞ്ചി­ടിപ്പ് കൂട്ടി, ആവേ­ശ­ത്തിന്റെ മുള്‍മു­ന­യില്‍ നിര്‍ത്തിയ ഫൈനല്‍ മത്സ­ര­ത്തില്‍ റഫ­റി­യുടെ വിസില്‍ മുഴ­ങ്ങി­യ­തോടെ വടം തോളി­ലേറ്റി നേര്‍ക്കു­നേര്‍ നില­യു­റ­പ്പിച്ച കുവൈറ്റ് കെ.­കെ.­ബി. ടീം ഉം ചിക്കാഗോ കോട്ടയം കിംഗ്‌സ് ഉം ആര്‍ക്കു വഴ­ങ്ങ­ണ­മെന്ന് അറി­യാതെ മിനി­ട്ടു­ക­ളാണ് നില­യു­റ­പ്പി­ച്ച­ത്. ഒരു താള­ത്തി­ന്റെ, ഒരു ശ്വാസ­ത്തിന്റെ പിഴ­വില്‍ വിജയം വ­രി­ക്കാന്‍ ഇരു ടീമു­കളും കാതോര്‍ത്തു. ഇതു­വരെ അമേ­രി­ക്കന്‍ മല­യാളി കണ്ടി­ട്ടി­ല്ലാത്ത ആവേ­ശ­ത്തോ­ടെ­യാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നാലാ­മത് വടം­വലി മത്സരം ഇക്കുറി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി മൈതാനം സാക്ഷ്യം വഹി­ച്ച­ത്.

സ്റ്റീഫന്‍ കിഴ­ക്കേ­ക്കുറ്റ് സ്‌പോണ്‍സറും ബിനോയി നെല്ലി­കു­ഴി­യില്‍ ക്യാപ്റ്റനും തങ്ക­ച്ചന്‍ കുരു­വിള കോച്ചു­മാ­യുള്ള കുവൈറ്റ് കെ.­കെ.­ബി. ക്ക് ഒന്നാം സ്ഥാനവും ഡിബിന്‍ വില­ങ്ങു­ക­ല്ലേല്‍ ക്യാപ്റ്റനും ജെയിസ് ചെറു­കര കോച്ചു­മാ­യുള്ള കോട്ടയം കിംഗ്‌സിന് രണ്ടാം സ്ഥാന­വും, ഷൈബു കിഴ­ക്കേ­ക്കുറ്റ് ക്യാപ്റ്റനും സൈമണ്‍ ചക്കാ­ല­പ്പ­ട­വില്‍ കോച്ചു­മാ­യുള്ള ഉഴ­വൂര്‍ സെന്റ് സ്റ്റീഫന്‍സ് മൂന്നാം സ്ഥാനവും ഫിലിപ്പ് .­കെ.­സൈ­മണ്‍ കല്ല­റാ­നി­യില്‍ ക്യാപ്റ്റ­നു­മാ­യുള്ള കുവൈറ്റ് കെ.­കെ.­ബി. ടീം നാലാം സ്ഥാനവും കരസ്ഥമാ­ക്കി. മികച്ച കോച്ചായി തിര­ഞ്ഞെ­ടുത്തത് കുവൈറ്റ് കെ.­കെ.­ബി. യുടെ തങ്ക­ച്ചന്‍ കുരു­വി­ള­യാ­ണ്. മികച്ച കോച്ചിന് ഫിലിപ്പ് പെരി­കലം സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും കുര്യന്‍ പെരി­കലം മെമ്മോ­റി­യല്‍ ട്രോഫിയും നല്‍കി.

ചിക്കാഗോ ട്രോളി പുള്ളേ­ഴ്‌സ്, ഹൂസ്റ്റണ്‍ കില്ലേ­ഴ്‌സ്, കാനഡ കോട്ടയം ബ്രദേ­ഴ്‌സ്, ടാമ്പാ ടസ്‌ക്കേ­ഴ്‌സ്, ചിക്കാഗോ റഫ് ഡാഡീ­സ്, അറ്റ്‌ലാന്റാ ബുള്‍സ്, ചിക്കാഗോ കോട്ടയം കിംഗ്‌സ് സെവന്‍സ്, അരീ­ക്കര അച്ചാ­യന്‍സ് എന്നീ ടീമു­കളും ആവേശം മുറ്റി­നിന്ന മത്സ­ര­ങ്ങ­ളില്‍ മാറ്റു­ര­ച്ചു.

വനി­ത­ക­ളുടെ വടം­വലി മത്സ­ര­ത്തില്‍ മാത്യു തട്ടാ­മറ്റം മാനേ­ജരും ഡോണി വെണ്ണ­ല­ശ്ശേരി കോച്ചും റ്റോസ്മി കൈത­ക്ക­ത്തൊട്ടി ക്യാപ്റ്റ­നു­മാ­യുള്ള ചിക്കാഗോ സെന്റ് ജൂഡ് ടീം ഒന്നാം സ്ഥാനം കര­സ്ഥ­മാ­ക്കി. രണ്ടാം സ്ഥാനം ചിക്കാഗോ ലൂര്‍ദ്ദ് മാതാ ടീമി­നാ­ണ്. ജസ്‌മോന്‍ പുറ­മടം മാനേ­ജരും ജോണി­ക്കുട്ടി പിള്ള­വീ­ട്ടില്‍ കോച്ചും ഷൈനി പട്ട­രു­മഠം ക്യാപ്റ്റ­നു­മാ­യി­രു­ന്നു. ചിക്കാഗോ റഫ് മമ്മീസ് ടീമും പങ്കെ­ടു­ത്തു.

പുരു­ഷ­ന്മാ­രുടെ മത്സ­ര­ത്തില്‍ ഒന്നാം സ്ഥാനം കര­സ്ഥ­മാ­ക്കിയ ടീമിന് ജോയി നെടി­യ­കാ­ലാ­യില്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും മാണി നെടി­യ­കാ­ലാ­യില്‍ എവര്‍റോ­ളിംഗ് ട്രോഫിയും സമ്മാ­നി­ച്ചു. ഫിലിപ്പ് മുണ്ട­പ്ലാ­ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും എവര്‍റോ­ളിംഗ് ട്രോഫി­യു­മാണ് രണ്ടാം സമ്മാ­ന­മായി നല്‍കി­യ­ത്. മൂന്നാം സമ്മാനം കുള­ങ്ങര ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും രാജു കുള­ങ്ങര മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും നല്‍കി. നാലാം സ്ഥാനം ലഭിച്ച ടീമിന് ബൈജു കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും ബിജു കുന്നേല്‍ മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും നല്‍കി.

വടം­വലി മത്സരം ക്‌നാനായ റീജി­യണ്‍ വികാരി ജന­റാള്‍ ഫാ. തോമസ് മുള­വ­നാല്‍ ഉദ്ഘാ­ടനം ചെയ്തു. സോഷ്യല്‍ ക്ലബ്ബ് പ്രസി­ഡന്റ് സാജു കണ്ണ­മ്പള്ളി ജന­റല്‍ കണ്‍വീ­നര്‍ സിറി­യക് കൂവ­ക്കാ­ട്ടില്‍, എക്‌സി­ക്യൂ­ട്ടീവ് അംഗ­ങ്ങായ സിബി കദ­ളി­മ­റ്റം, ജോയി നെല്ലാ­മ­റ്റം, സണ്ണി ഇണ്ടി­ക്കു­ഴി, പ്രദീപ് തോമസ് മാത്യു തട്ടാ­മറ്റം (പി.­ആര്‍.­ഒ.) എന്നി­വര്‍ വടം­വലി മത്സ­ര­ത്തിന് നേതൃത്വം നല്‍കി. ജോസ് ഇടി­യാ­ലി, നിണല്‍ മുണ്ട­പ്ലാ­ക്കല്‍ എന്നി­വര്‍ മത്സ­ര­ങ്ങള്‍ നിയ­ന്ത്രി­ച്ചു. തോമസ് പുത്തേ­ത്താണ് സെക്യൂ­രിറ്റി ടീമിന് നേതൃത്വം­നല്‍കി­യത്. അഭി­ലാഷ് നെല്ലാ­മ­റ്റം (രജി­സ്‌ട്രേ­ഷന്‍), ബിനു കൈത­ക്ക­ത്തൊട്ടി (റൂള്‍സ് & റഗു­ലേ­ഷന്‍), ജില്‍സ് വയ­ലു­പ­ടി­യാ­നി­ക്കല്‍ (ഫസ്റ്റ് എയ്ഡ്), സൈമണ്‍ ചക്കാ­ല­പ­ട­വില്‍ (അക്കോ­മ­ഡേ­ഷന്‍), ജോസ് മണ­ക്കാ­ട്ട് (റിസ­പ്ഷന്‍ & പ്രോഗ്രാം), ബിജു കരി­കു­ളം (ഫൈനാന്‍സ്), പീറ്റര്‍ കുളങ്ങ­ര (ഗതാ­ഗതം), ബെന്നി മച്ചാ­നി­ക്കല്‍ (ഭക്ഷണം), അലക്‌സ് പടി­ഞ്ഞാ­റേല്‍ (ഹോസ്പി­റ്റാ­ലിറ്റി), ജോമോന്‍ തൊടു­ക­യില്‍ (റാഫിള്‍), ഷാജി നിര­പ്പില്‍ (അവാര്‍ഡ്), അബി കീപ്പാ­റ (യൂണിഫോം), സജി മുല്ല­പ്പ­ള്ളി (ഘോഷ­യാത്ര), റ്റിറ്റോ കണ്ടാ­ര­പ്പിള്ളി (ഫെസി­ലിറ്റി), അനില്‍ മറ്റ­ത്തി­ക്കു­ന്നേല്‍ (ഫോട്ടോ & വീഡി­യോ), ടോമി എട­ത്തില്‍ (ഔട്ട് ഡോര്‍ എന്റര്‍ടെ­യ്ന്‍മെന്റ്). സജി പൂതൃ­ക്ക­ലിന്റെ നാടന്‍ സ്റ്റൈലി­ലുള്ള കമന്ററി എല്ലാ­വ­രു­ടെയും പ്രശംസ പിടി­ച്ചു­പ­റ്റി. ഈ പരി­പാടി ഘശ്‌ല സംപ്രേ­ഷണം ചെയ്ത KVTV, Asianet, Joychenputhukulam.com, സംഗ­മം, കേരള എക്‌സ്പ്ര­സ്സ്, ഫോട്ടോ എടുത്ത ഡൊമി­നിക് ചൊള്ള­ന്തേല്‍ എന്നി­വ­രോട് സോഷ്യല്‍ ക്ലബ്ബിന്റെ കട­പ്പാട് അറി­യി­ക്കു­ന്നു.

തുടര്‍ന്നു നടന്ന ഓണാ­ഘോഷം മല­യാ­ള­ത്ത­നിമ കൊണ്ടും തനി­മ­യാര്‍ന്ന പരി­പാ­ടി­കൊണ്ടും പ്രത്യേ­ക­ത­യാര്‍ന്ന ഓണ­മായി മാറി. പ്രശസ്ത സിനി­മാ­താരം ദിവ്യാ ഉണ്ണി­യുടെ വെല്‍കം ഡാന്‍സ് ഈ വര്‍ഷത്തെ ഓണ­ത്തിന്റെ ഏറ്റവും പ്രത്യേ­ക­ത­യായിരുന്നു. പതി­വു­പോലെ സാബു എല­വു­ങ്ക­ലിന്റെ നേതൃ­ത്വ­ത്തി­ലുള്ള ചെണ്ട­മേ­ള­ത്തോടെ മഹാ­ബ­ലിക്കു വര­വേല്പ് നല്‍കി. രാജു മാനു­ങ്കല്‍ ആണ് മാവേ­ലി­യായി വേഷ­മി­ട്ട­ത്. രാജു തട്ടാ­മറ്റം വാമന­നായി വേഷ­മി­ട്ടു. ജോസ് മണ­ക്കാ­ട്ടാണ് ങ/ര യായി പ്രവര്‍ത്തി­ച്ച­ത്.

അതിനു ശേഷം നടന്ന പൊതു­സ­മ്മേ­ള­ന­ത്തില്‍ സോഷ്യല്‍ ക്ലബ്ബ് പ്രസി­ഡന്റ് സാജു കണ്ണ­മ്പള്ളി അദ്ധ്യ­ക്ഷ­നാ­യി­രു­ന്നു. മുഖ്യാ­തിഥി ജോസഫ് കെ. ജയിംസ് (Director of IL Emergency Management Agency), ഫാ. തോമസ് മുള­വ­നാല്‍, സാജു കണ്ണ­മ്പ­ള്ളി, സിറി­യക് കൂവ­ക്കാ­ട്ടില്‍, സിബി കദ­ളി­മ­റ്റം, ജോയി നെല്ലാ­മ­റ്റം, സണ്ണി ഇണ്ടി­ക്കു­ഴി, പ്രദീപ് തോമസ് എന്നി­വര്‍ ചേര്‍ന്ന് നില­വി­ളക്ക് തെളി­യി­ച്ചു. ജന­റല്‍ കണ്‍വീ­നര്‍ സിറിക് കൂവ­ക്കാ­ട്ടില്‍ സ്വാഗതം ആശം­സി­ച്ചു. അതി­നു­ശേഷം നടന്ന കലാ­പ­രി­പാ­ടി­കള്‍ ഓണാ­ഘോ­ഷ­ത്തിന് കൊഴു­പ്പേ­കി. ഈ ഓണാ­ഘോഷ പരി­പാ­ടിക്ക് വിപു­ല­മായ കമ്മി­റ്റി­യു­ണ്ടാ­യി­രു­ന്നു. അവരു­ടെയും ക്ലബ്ബ് കുടും­ബാം­ഗ­ങ്ങ­ളു­ടെയും ഒത്തൊ­രു­മി­ച്ചുള്ള പ്രവര്‍ത്ത­നവും, നല്ല­വ­രായ ചിക്കാഗോ മല­യാ­ളി­ക­ളുടെ സഹ­ക­ര­ണവും, എല്ലാ സ്‌പോണ്‍സര്‍മാ­രു­ടെയും സാമ്പ­ത്തി­ക­സ­ഹാ­യവും അതി­നു­പരി എല്ലാ വടം­വലി ടീമുക­ളു­ടെയും അച്ച­ട­ക്ക­ത്തോ­ടെ­യുള്ള സഹ­ക­ര­ണ­വു­മാണ് ഈ പരി­പാ­ടി­യുടെ വിജ­യ­ത്തിനു പിന്നി­ലെന്ന് ട്രഷ­റര്‍ സണ്ണി ഇണ്ടി­ക്കുഴി തന്റെ നന്ദി പ്രസം­ഗ­ത്തി­ലൂടെ പറ­ഞ്ഞു. വിഭ­വ­സ­മൃ­ദ്ധ­മായ ഓണ­സ­ദ്യ­യോടു കൂടി പ്രോഗ്രാം സമാ­പി­ച്ചു.
– See more at: http://www.joychenputhukulam.com/newsMore.php?