സൗദിയില്‍ നിന്നും ആദ്യസംഘം വ്യാഴാഴ്ച നാട്ടിലെത്തും

03:49pm 3/8/2016
download (3)

റിയാദ്: തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ വ്യാഴാഴ്ച നാട്ടിലെത്തിക്കും. സൗദിയില്‍ നിന്നും പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ 5.30-നാണ് ആദ്യ സംഘം പുറപ്പെടുക. ഹജ് വിമാനത്തിലാണ് ആദ്യ സംഘം മടങ്ങുന്നത്. ഇന്ത്യക്കാരെ സഹായിക്കാന്‍ സൗദിയില്‍ തങ്ങുന്ന കേന്ദ്രമന്ത്രി വി.കെ.സിംഗ് ഇന്ന് വൈകിട്ടോടെ മദീനയിലെത്തും.

സൗദിയില്‍ തൊഴില്‍ നഷ്ടമായതിനെത്തുടര്‍ന്നു പട്ടിണിയിലായ ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായിട്ടാണ് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് സൗദിയില്‍ എത്തിയിരിക്കുന്നത്. തിനായിരത്തോളം ഇന്ത്യക്കാരാണു ദൈനംദിനാവശ്യങ്ങള്‍ക്കുപോലും വഴികാണാതെ ലേബര്‍ ക്യാമ്പുകളില്‍ നരകയാതനയുമായി കഴിയുന്നത്.