റവ.ഫാ. സഖറിയാ നൈനാന്‍ പ്ലയിനോ പള്ളിയില്‍ എത്തുന്നു

11:30am 4/8/2016
Newsimg1_28739985

പ്ലയിനോ: പ്രശസ്ത ഗ്രന്ഥകാരനും, പ്രാസംഗീകനും, ധ്യാനഗുരുവും, കോട്ടയം ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറാ അംഗവുമായ റവ. ഫാ. സഖറിയാ നൈനാന്‍ ചിറത്തിലാട്ട് (സഖേര്‍ അച്ചന്‍) പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഓഗസ്റ്റ് 7-ന് ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഈവര്‍ഷത്തെ ഒ.വി.ബി.എസിന്റെ സമാപനവും നടത്തപ്പെടുന്നതാണ്.

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനായ സീനാ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 4,5,6 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളില്‍ ഈവര്‍ഷത്തെ ഒ.വി.ബി.എസ് നടത്തപ്പെടുന്നുവെന്നു വികാരി റവ.ഫാ. ബിനു മാത്യൂസ് അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വികാരി റവ.ഫാ. ബിനു മാത്യൂസ്, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ്, ട്രസ്റ്റി ബിജോയ് ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിന്‍സ് ഫിലിപ്പ് (916 806 9235), ബിജോയ് ഉമ്മന്‍ (214 491 0406), മറിയ മാത്യു (469 656 8030).