നാട്ടിലെ കാടത്ത രീതി അമേരിക്കയില്‍ കാട്ടിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍?

11:32am 4/8/2016

എബി മക്കപ്പുഴ
Newsimg1_30070887
ന്യൂജേഴ്‌­സി: ഇന്ത്യയിലെ യാത്രക്കിടയില്‍ ചില ഞരമ്പ് രോഗികള്‍ കാട്ടുന്ന കാടത്ത രീതികള്‍ അമേരിക്കയില്‍ ആവര്‍ത്തിച്ചാല്‍ എന്തായിരിക്കും ഭവിഷ്യത്ത്?

ജൂലൈ 30 നു ലോസ് ആഞ്ജല്‌സില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്ക് പോകുന്നതിനിടെ സഹയാത്രികയെ ലൈംഗികേച്ഛയോടെ സ്പര്‍ശിച്ച ഇന്ത്യക്കാരനെ ന്യൂജേഴ്‌­സി പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്ട്ട് ചെയ്യപ്പെടുന്നു.

ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണം സ്വദേശിയായ വീരഭദ്ര റാവു കുനാം എന്ന 58 കാരനാണ് സമീപത്തിരുന്ന യുവതിയെ സ്പര്‍ശിച്ചത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ഇയാളെ യുഎസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. 50,000 അമേരിക്കന്‍ ഡോളറിന്റെ ജാമ്യത്തിനു ഇയാളെ വിട്ടയച്ചു. 250,000 അമേരിക്കന്‍ ഡോളര്‍ പിഴയും രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കേസാണിത്.