ഹന്നാ ആന്റോ പണിക്കര്‍ ഫോമാ മിഡ് അറ്റ്ലാന്റിക് ജൂണിയര്‍ കലാതിലകം

08:27 am 22/6/2017

പെന്‍സില്‍വാനിയ: ഫിലഡെല്‍ഫിയായില്‍ വച്ചു നടന്ന ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ കലാതിലകമായി ഹന്നാ ആന്റോ പണിക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാന്‍സ് എന്നീ മത്സരിച്ച എല്ലാ നൃത്ത ഇനങ്ങളിലും സമ്മാനങ്ങള്‍ കൈവരിച്ചതാണ് ഈ കുഞ്ഞു മിടുക്കിയെ അതുല്യമായ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്. മൂവാറ്റുപുഴ സ്വദേശികളായ ആന്റോ-ധന്യ ദമ്പതികളുടെ പുത്രിയാണ് ഈ എട്ടു വയസ്സുകാരി. മൂവാറ്റുപുഴ നാട്യാലയ സ്ക്കൂളില്‍ ശ്രീ രവികുമാറിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചിട്ടുള്ള ഹന്നാ ആന്റോ പണിക്കര്‍ ഇപ്പോള്‍ ഫിലഡെല്‍ഫിയയിലെ പ്രശസ്ത നൃത്തപരിശീലനകേന്ദ്രമായ നുപര (NUPURA) ഡാന്‍സ് അക്കാഡമിയിലെ അജി പണിക്കരുടെ ശിഷ്യയാണ്.