ഹിസ് വോയ്‌സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് ന്യൂയോര്‍ക്കില്‍

07:00 pm 6/11/2016

Newsimg1_27913314
ന്യൂയോര്‍ക്ക്: ഹിസ് വോയ്‌സ് കണ്‍സേര്‍ട്ട് 2016 നവംബര്‍ 12-ന് വൈകിട്ട് 5 മണിക്ക് ദി എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഓഫ് ദി റിസറക്ഷനില്‍ വച്ചു നടത്തപ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ എന്നീ സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ സംഗീത വിരുന്ന് ക്യാന്‍ഡില്‍സ് ഓഫ് ഹോപ് മിനിസ്ട്രിയുടെ ഭാഗമായിട്ടാണ് നടത്തപ്പെടുന്നത്.

ഈ ഉദ്യമത്തില്‍ നിന്നും ലഭിക്കുന്ന വിഹിതം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുപോയ ജീവിതങ്ങളെ ദൈവീക മാര്‍ഗ്ഗത്തില്‍ കൊണ്ടുവരുവാന്‍ പ്രയത്‌നിക്കുന്ന ഒരു സംഘടനയായ അനാംസ് – മുക്തി ഭവനു ഒരു കൈത്താങ്ങാകട്ടെ എന്ന ആശംസയോടെ ഹിസ് വോയ്‌സ് അംഗങ്ങളും ഭാരവാഹികളും ഏവരേയും സ്വാഗതം ചെയ്യുന്നു.

ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: heavenlyinspiredsingers@gmail.com