പതിനാല് വയസ്സിനു താഴെയുള്ള ബാലികയെ തുടര്‍ച്ചയായി നാലമാസം ലൈംഗീക പീഢനത്തിനിരയാക്കിയ പ്രതിയെ 693 വര്‍ഷം ജയിലിലടക്കുവാന്‍ കേസ്സിലെ വാദം കേട്ട ജൂറി വിധിച്ചു.

10:00am 21/8/2016

പി.പി. ചെറിയാന്‍
unnamed (3)

വെസ്റ്റ് ടെക്‌­സസ്: പതിനാല് വയസ്സിനു താഴെയുള്ള ബാലികയെ തുടര്‍ച്ചയായി നാലമാസം ലൈംഗീക പീഢനത്തിനിരയാക്കിയ കെല്ലി അലക്‌­സാണ്ടര്‍ ലുവിസ് എന്ന പ്രതിയെ 693 വര്‍ഷം ജയിലിലടക്കുവാന്‍ കേസ്സിലെ വാദം കേട്ട ജൂറി വിധിച്ചു.

ആഗസ്റ്റ് 18നാണ് സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായതെന്ന് മിഡ്‌­ലാന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസില്‍ നിന്നു പുറത്തിറക്കിയ പ്രസ് റീലിസില്‍ പറയുന്നു.
2014 സെപ്റ്റംബര്‍ 1 മുതല്‍ 2014 ഡിസംബര്‍ 23 വരെയുള്ള കാലഘട്ടത്തിലാണ് 14 വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിനിരയായത്. സ്വന്തം കുടുംബാംഗങ്ങളില്‍ ഒരാളായിരുന്നു ഈ പെണ്‍കുട്ടി. ഏഴു വകുപ്പുകളിലായി ചാര്‍ജ്ജ് ചെയ്യപ്പെട്ട കേസ്സില്‍ ഓരോന്നിലും 99 വര്‍ഷം വീതമാണ് ശിക്ഷിച്ചത്. കൂടാതെ ഓരോന്നിലും 10,000 ഡോളര്‍ പിഴയാക്കുന്നതിനും ഉത്തരവായിട്ടുണ്ട്.

പീഡനകേസ്സില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ജൂറി പ്രതിക്ക് നല്‍കിയത്. 5­99 വര്‍ഷം വരെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷ.

അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ബൈക്ക് പറ്റേഴ്‌­സണ്‍, വിറ്റ്‌­നി ഗ്രാഫിത്ത്, നോറ നൊഡൊള്‍ഫ് എന്നിവരാണ് കേസ്സ് വിസ്താരത്തിന് ഹാജരായത്.

പ്രതിയുടെ പേരില്‍ ഒരു കേസ്സു മാത്രമാണുള്ളതെങ്കിലും യാതൊരു പരിഗണനയും നല്‍കുവാന്‍ ജൂറി തയ്യാറായില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് മാപ്പര്‍ഹിക്കാത്ത ശിക്ഷയാണെന്ന് ഇവര്‍ ചൂണ്ടികാട്ടി.