ഇ-മെയില്‍ കേസ്: ഹിലരി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കണമെന്ന് ജഡ്ജി

10:01 am 21/08/2016
download (3)
വാഷിങ്ടണ്‍: ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചുവെന്ന കേസില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ജുഡീഷ്യല്‍ വാച്ച് ഡോഗിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ഇ-മെയില്‍ വിവാദത്തില്‍ ഹിലരിയെ ചോദ്യം ചെയ്യണമെന്ന ജുഡീഷ്യല്‍ നിരീക്ഷണ സമതിയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ ജഡ്ജി എമ്മത് ജി. സുളിവന്‍െറ ഉത്തരവ്.

സമിതി എഴുതിത്തയാറാക്കിയ ചോദ്യങ്ങള്‍ക്ക് ഹിലരി മറുപടി നല്‍കണമെന്ന ഉത്തരവില്‍ സന്തോഷമുണ്ടെന്ന് ജുഡീഷ്യല്‍ നിരീക്ഷണ സമിതി പ്രസിഡന്‍റ് ടോം ഫിറ്റന്‍ പ്രതികരിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നു ഹിലരിയുടെ തെരഞ്ഞെടുപ്പു പ്രചാരകന്‍ വ്യക്തമാക്കി.