എന്റെ ആത്മാവിനായി പ്രാര്‍ഥിക്കണം’

09:30 am 27/8/2016

Newsimg1_82582482
റോം: “എന്റെ ആത്മാവിനായി പ്രാര്‍ഥിക്കണം’ ഇറ്റലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ ഇടിഞ്ഞുവീണ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂട്ടുകാര്‍ക്ക് അയച്ച കന്യാസ്ത്രീയുടെ എസ്.എം.എസ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പടരുന്നു.

സിസ്റ്റര്‍ മര്‍ജാന ലെഷി എന്ന കന്യാസ്ത്രീ അപകടത്തില്‍ നിന്ന് ജീവിതത്തിലേക്കു തിരികെയെത്തി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ദൈവത്തിന്റെ മഹാകാരുണ്യം എന്നു സിസ്റ്റര്‍ പ്രാര്‍ഥനാനിരതയാകുന്നു.

അമാെ്രെടസ് എന്ന സ്ഥലത്തെ കോണ്‍വന്റില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഭൂകമ്പം. മതില്‍ തകര്‍ന്നുവീണ് അതിന്റെ അടിയിലായിപ്പോയി സിസ്റ്റര്‍. നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. ദേഹം മുഴുവന്‍ പരുക്കുണ്ടായിരുന്നു. ആരും രക്ഷിക്കാനെത്തില്ലെന്നുറപ്പായതോടെ കയ്യിലുണ്ടായിരുന്ന ഫോണില്‍നിന്നു സന്ദേശങ്ങള്‍ അയച്ചു. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷം ഒരാള്‍ രക്ഷിക്കുകയായിരുന്നു.

സെപ്റ്റംബര്‍ നാലിന് റോമില്‍ മദര്‍ തെരേസയുടെ നാമകരണച്ചടങ്ങില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയിലാണ് സിസ്റ്റര്‍. ഇറ്റലി ഭൂകമ്പത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ട സിസ്റ്റര്‍ മര്‍ജാന ലെഷി. ഭൂകമ്പദിനത്തിലെ ഈ ചിത്രം ലോകമെങ്ങും തരംഗമായതോടെ സിസ്റ്റര്‍ ലെഷിയും പ്രശസ്തിയിലേക്കുയര്‍­ന്നു.