പി.വി സിന്ധുവിനും, സാക്ഷിക്കും,ദീപക്കും,ഗോപീചന്ദിനും​ സച്ചിൻ ബി.എം.ഡബ്ല്യു സമ്മാനിച്ചു .

11:58 PM 28/08/2016
sachin_3

ന്യൂഡൽഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പി.വി സിന്ധു, സാക്ഷി മാലിക്, ദിപാ കര്‍മ്മാര്‍ക്കര്‍, സിന്ധുവിന്റെ കോച്ച് പി.ഗോപീചന്ദ് എന്നിവര്‍ക്ക് ബി.എം.ഡബ്യൂ കാര്‍ സമ്മാനിച്ചു. ഗോപീചന്ദ് ബാഡ്​മിൻറൺ അക്കാദമിയില്‍ ​െവച്ച് നടന്ന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കാറി​െൻറ താക്കോലുകള്‍ കൈമാറി. റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ഗുഡ്‍വില്‍ അംബാസിഡറായിരുന്നു സച്ചിന്‍.

ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍നാഥ് ആണ് കാറുകള്‍ സ്പോണ്‍സര്‍ ചെയ്തത്. റിയോയിൽ ഗുസ്​തിയിൽ മൽസരിച്ച സാക്ഷി മാലിക്​ വെങ്കല മെഡലിലൂടെയാണ്​ ഇന്ത്യൻ മെഡൽ പട്ടികയിൽ സാന്നിധ്യമറിയിച്ചത്​. ബാഡ്​മിൻറൺ വനിത വിഭാഗത്തിൽ വെള്ളിമെഡൽ നേടി പി.വി സിന്ധുവും , വെള്ളിമെഡലിലേക്ക്​ സിന്ധുവിനെ പരിശീലിപ്പിച്ച്​ ഗോപീചന്ദും ജിംനാസ്​റ്റിക്സിൽ ദീപ കർമാക്കറും രാജ്യത്തി​െൻറ അഭിമാന താരമായി മാറി. റിയോയിൽ നിന്ന്​ തിരിച്ചെത്തിയ ഇവർക്ക്​ വൻ സ്വീകരണമാണ്​ ലഭിച്ചത്​.