ഡാലസില്‍ സെപ്റ്റംബര്‍ 25ന് സൗജന്യ കര്‍ണ്ണാട്ടിക് സംഗീത കച്ചേരി

08:50 pm 22/9/2016

– പി. പി. ചെറിയാന്‍
Newsimg1_84093432
ഡാലസ് : കര്‍ണ്ണാട്ടിക് മ്യൂസിക്കിലും ഫിലിം മ്യൂസിക്കിലും പ്രശസ്തരായ ഡോ. കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരി സെപ്റ്റംബര്‍ 25 ഞായര്‍ വൈകിട്ട് 3.30 മുതല്‍ സംഘടിപ്പിക്കുന്നു.

ഫ്രിസ്‌ക്കൊ കാര്യസിദ്ധി ഹനുമാന്‍ ടെംമ്പിളിലാണ് സംഗീത കച്ചേരിക്ക് വേദി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ ആചാര്യനായി അറിയപ്പെട്ടിരുന്ന പരേതനായ പ്രൊഫ. നെയ്യാറ്റിന്‍ക്കര എം. കെ. മോഹനചന്ദ്രന്റെ ശിക്ഷ്യന്മാരായ കൃഷ്ണകുമാര്‍– ബിന്നി ജോഡികള്‍ക്കൊപ്പം മൃദംഗ വിദ്വാന്‍ മുരളി ബാല, വയലിന്‍ വിദഗ്ദന്‍ വെങ്കിട്ടരാമന്‍ സുബ്രമഹ്ണ്യന്‍ എന്നിവരുമുണ്ട്.

മ്യൂസിക്കല്‍ ഡോക്ടറേറ്റും കേരള ഗവണ്‍മെന്റ് ചെമ്പൈ അവാര്‍ഡും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുളള ഡോ. കെ. കൃഷ്ണകുമാര്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ ടോപ് ഗ്രേഡ് ആര്‍ട്ടിസ്റ്റ് എന്ന അംഗീകാരവും നേടിയിട്ടുണ്ട്. സംഗീത കച്ചേരിയിലേക്കുളള പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറി­യിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 679 7874 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.