കുട്ടികളെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യരുതെന്ന് ഡി.ജി.പി.

09:26 am 1/10/2016
images (4)

തൃശൂര്‍: കുട്ടികളെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യരുതെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. കുട്ടികള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍.
കുട്ടികള്‍ക്കെതിരെ ആരോപണം ഉണ്ടാവുമ്പോഴും നിയമ വ്യവസ്ഥയുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അവയുടെ ഭാഗമായി കൈക്കൊള്ളുന്ന നടപടികള്‍ കുട്ടികള്‍ക്ക് ശാരീരികമോ മാനസികമോ ആയ പീഡനത്തിന് ഇടയാകുന്നതാവരുതെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കെതിരായ പൊലീസിന്‍െറ സമീപനത്തിനെതിരെ ബാലാവകാശ കമീഷന്‍ വിമര്‍ശം ഉന്നയിക്കുകയും ഉത്തരവിടുകയും ചെയ്തിരുന്നു. ഒരു കാരണവശാലും പെറ്റികുറ്റ കൃത്യങ്ങള്‍ ആരോപിക്കപ്പെട്ട കുട്ടികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ പാടില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ പൊലീസ് ഓഫിസറോ സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റ് അംഗമോ മാത്രമെ മാനദണ്ഡങ്ങള്‍ പാലിച്ച് ചോദ്യംചെയ്യാന്‍ പാടുള്ളൂ.