2000ത്തിന്‍െറ പുതിയ നോട്ട് വെള്ളത്തിലിടേണ്ടെന്ന് ചീഫ് ജസ്റ്റിസ്.

08:48 am 19/11/2016

images (2)
ന്യൂഡല്‍ഹി: 2000ത്തിന്‍െറ പുതിയ നോട്ട് വെള്ളം തട്ടിയാല്‍ മഷിയിളകിപ്പോവുകയാണെന്ന് പരാതിപ്പെട്ട സുപ്രീംകോടതി അഭിഭാഷകനോട് എങ്കില്‍ താങ്കള്‍ നോട്ട് വെള്ളത്തിലിടേണ്ടെന്ന് ചീഫ് ജസ്റ്റിസ്. 500, 1000 രൂപ കറന്‍സി നിരോധനത്തിനെതിരെയുള്ള ഹരജിക്കാരിലൊരാളായ അഡ്വ. മനോഹര്‍ലാല്‍ ശര്‍മയാണ് ഈ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നോട്ടിന്‍െറ ഗുണനിലവാരം മോശമാണെന്ന് സ്ഥാപിച്ച അഭിഭാഷകനോട് നോട്ട് വെള്ളത്തിലിടാതിരുന്നാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു.ചീഫ് ജസ്റ്റിസ്