കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയമാറ്റ ശസ്‌ത്രക്രിയ

04:20pm 27/4/2016 കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രണ്ടാമതും ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ. എറണാകുളം ഇടമനക്കാട്ട്‌ കുട്ടിങ്ങല്‍ചിറ രായംമരയ്‌ക്കാര്‍ വീട്ടില്‍ ബഷീര്‍ (55) ആണ്‌ ഇന്നലെ ഹൃദയം മാറ്റിവയ്‌ക്കലിനു വിധേയനായത്‌. കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച ആലുവ സ്വദേശിയായ യുവാവിന്റെ ഹൃദയമാണു ബഷീറില്‍ തുന്നിച്ചേര്‍ത്തത്‌. രാജ്യത്തു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ ശസ്‌ത്രക്രിയയായിരുന്നു ഇത്‌. മെഡിക്കല്‍ കോളജ്‌ കാര്‍ഡിയോ തൊറാസിക്‌ വിഭാഗം Read more about കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയമാറ്റ ശസ്‌ത്രക്രിയ[…]

സിറിയയില്‍ വ്യോമാക്രമണം; 35 മരണം

04:31pm 27/04/2016 ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട്? കുട്ടികളും അഞ്ച് രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടും. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും വിമത സ്വാധീന പ്രദേശവുമായ അലപ്പോയില്‍ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ കടുത്ത ആശങ്ക അറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഇത് ദുഷ്‌കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ അലപ്പോയില്‍ വിമതരുടെ റോക്കറ്റ് പതിച്ച് രണ്ട് Read more about സിറിയയില്‍ വ്യോമാക്രമണം; 35 മരണം[…]

ഗെയിം കളിച്ചപ്പോള്‍ ശല്യപ്പെടുത്തിയ മകളെ ശ്വാസം മുട്ടിച്ച് കൊന്ന പിതാവിന് വധശിക്ഷ

04:30pm 27/04/2016 വാഷിങ്ടണ്‍: കമ്പ്യൂട്ടര്‍ ഗെയിം കളിച്ചപ്പോള്‍ ശല്യപ്പെടുത്തിയെന്നാരോപിച്ച് രണ്ട് വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പിതാവിന് യു.എസ് കോടതി വധശിക്ഷ വിധിച്ചു. ആന്റണി മീഖായേല്‍ എന്ന 31കാരാണ് മനസാക്ഷിയെ നടുക്കുന്ന കുറ്റകൃത്യം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടെക്‌സാസിലാണ് കേസിനാസ്പദമായ സംഭവമുണ്ടയത്. ഗെയിമില്‍ മുഴുകിയിരുന്നപ്പോള്‍ മകള്‍ എല്ലി സാന്‍േറഴ്‌സ് ഇയാളുടെ ശ്രദ്ധ തെറ്റിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശക്തിയായി പ്രഹരിച്ച ശേഷം മുഖത്ത് അമര്‍ത്തിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് പെണ്‍കുട്ടിയെ സഹോദരന്‍ കട്ടിലില്‍ മരിച്ച Read more about ഗെയിം കളിച്ചപ്പോള്‍ ശല്യപ്പെടുത്തിയ മകളെ ശ്വാസം മുട്ടിച്ച് കൊന്ന പിതാവിന് വധശിക്ഷ[…]

ഉത്തരാഖണ്ഡില്‍ വിമതരാകാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍

0425pm 27/4/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെതിരെ വിമതപക്ഷം ചേരാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. രാജേന്ദ്ര ഭണ്ഡാരി, ജീത് റാം എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അമ്പത് കോടി രൂപയ്ക്ക് പുറമെ, നിമയസഭാ തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്ക് സീറ്റും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തുവെന്ന് ഇവര്‍ വെളിപ്പെടുത്തി. ബി.ജെ.പി നേതാവ് സത്പാല്‍ മഹാരാജുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. രാജേന്ദ്ര ഭണ്ഡാരിയും ജീത് റാമും Read more about ഉത്തരാഖണ്ഡില്‍ വിമതരാകാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍[…]

ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു

04:15pm 27/4/2016 ഗിരിധ്: ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു. ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലാണ് സംഭവം. മൂന്നാം വര്‍ഷ ഡിഗ്രി പരീക്ഷ എഴുതാനെത്തിയ ഭാരതി കുമാറി എന്ന 21കാരിയാണ് ക്ലാസ് മുറിയില്‍ പ്രസവിച്ചത്. ധന്‍വാറിലെ ആദര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഭാരതി കുമാരി. വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് എത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പരീക്ഷ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭാരതിക്ക് പ്രസവ വേദന തുടങ്ങി. കോളജ് അധികൃതര്‍ മെഡിക്കല്‍ സംഘത്തെ വിളിച്ചുവെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ Read more about ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു[…]

എസ്.എസ്.എല്‍.സി: 96.59% വിജയം; സേ പരീക്ഷ 23 മുതല്‍

03:00pm 27/4/2016 തിരുവനന്തപുരം: എസ്.എസ്.എല്‍.സിയില്‍ 96.59% വിജയം. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ മാര്‍ക്ക് നിശ്ചയിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ (98.57%) അപേക്ഷിച്ച് വിജയശതമാനം കുറവാണ്. ഇത്തവണ 4,83,803 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 4,57, 654 പേര്‍ വിജയിച്ചു. 22,879 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടക്കും. അതിനുള്ള അപേക്ഷ മെയ് 10 വരെ സമര്‍പ്പിക്കാം. മെയ് നാലാം Read more about എസ്.എസ്.എല്‍.സി: 96.59% വിജയം; സേ പരീക്ഷ 23 മുതല്‍[…]

കേരളം ചുട്ടു പൊളളുന്നു

08:55am 27/04/2016 വേനല്‍ച്ചൂടില്‍ പൊളളുന്നു സംസ്ഥാനത്ത് സൂര്യാതപത്തില്‍ ജനം വലയുന്നു. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് സൂര്യാതപത്തില്‍ പൊള്ളലേറ്റു. കടുത്ത വേനലിനൊപ്പം ജലക്ഷാമവും രൂക്ഷമായി. പൊരിയുന്ന പാലക്കാട് ഇതാദ്യമായി 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. മലമ്പുഴ ഡാമിനോട് അനുബന്ധിച്ചുള്ള ജലസേചന വകുപ്പിന്റെ താപമാപിനിയിലാണ് ചൊവ്വാഴ്ച ഇത്രയും ചൂട് രേഖപ്പെടുത്തിയത്. 2010ലെ 41.5 ഡിഗ്രിയാണ് ഇതുവരെയുള്ള ഉയര്‍ന്ന ചൂട്. ഈ സീസണില്‍ ഏപ്രില്‍ 19 ന് ഇവിടെ 41.1 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പാലക്കാട്ട് ജില്ലയില്‍ ശരിക്കും Read more about കേരളം ചുട്ടു പൊളളുന്നു[…]

2015 ല്‍ മലയാളി പയ്യന്മാരേ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സ്‌ത്രീ

08:50am 27/4/2016 2015 ല്‍ മലയാളി പയ്യന്മാരുടെ മനസു കീഴടക്കിയ സുന്ദരിയെ പ്രഖ്യാപിച്ചു. കൊച്ചി ടൈംസാണു 2015 ലെ ഏറ്റവും അകര്‍ഷകയായ സ്‌ത്രീയെ പ്രഖ്യാപിച്ചത്‌. എന്നാല്‍ അതു 2015 ല്‍ ഏറ്റവും കൂടുതല്‍ കേട്ട പേരുകളായ സായി പല്ലവിയുടെയോ പാര്‍വ്വതിയുടേയോ അല്ല. നീന എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ദീപതി സതിയാണു മലയാളി പയ്യന്മാരേ ആകര്‍ഷിച്ച സ്‌ത്രീയെന്നു സര്‍വ്വേ പറയുന്നു. ചെന്നൈയില്‍ ഏറ്റവും ആകര്‍ഷകയായി തിരഞ്ഞെടുത്ത നയന്‍താര മലയാളത്തില്‍ രണ്ടാമതാണ്‌. മൂന്നാം സ്‌ഥാനത്തു പാര്‍വ്വതിയും Read more about 2015 ല്‍ മലയാളി പയ്യന്മാരേ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സ്‌ത്രീ[…]

ഇന്റര്‍നെറ്റില്‍ ‘ലീല ‘ യുടെ വാജ്യപ്രിന്റ്‌

08:45am 27/4/2016 രഞ്‌ജിത്തിന്റെ പുതിയ ചിത്രം ലീലയുടെ വ്യാജപ്രിന്റ്‌ ഇന്റര്‍നെറ്റില്‍. 13,000 ല്‍ അധികം പേര്‍ ഇതുവരെ ഇന്റര്‍നെറ്റിലൂടെ ചിത്രത്തിന്റെ വ്യാജപ്രിന്റ്‌ കണ്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എവിടെ നിന്നാണ്‌ ചിത്രത്തിന്റെ വ്യാജന്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ ഇതുവരെ വ്യക്‌തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. തിയേറ്റര്‍ റിലീസിനോടൊപ്പം ഓണ്‍ലൈന്‍ റിലീസും ലീല ടീം നടത്തിയിരുന്നു. റിലീസ്‌ ദിവസം തന്നെ ഇന്ത്യ ഒഴികെ ലോകത്ത്‌ എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണുന്നതിനുള്ള അവസരമായിരുന്നു ഒരുക്കിയിരുന്നത്‌. ഇതുവഴിയാണ്‌ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നാണ്‌ സൂചനകള്‍.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷ രക്ഷിതാക്കള്‍ക്ക്

08:45am 27/04/2016 ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ ലഭിക്കുന്നവിധം മോട്ടോര്‍ വാഹനനിയമം പരിഷ്‌കരിക്കുന്നു. ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനുസ് ഖാന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് നിര്‍ദേശിച്ചതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അതിനിടെ, ദേശീയപാതകളില്‍ ത്രീഡി പെയിന്റിങ് കൊണ്ട് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പരീക്ഷണാര്‍ഥം സ്ഥാപിച്ച ഒരു ത്രീഡി വരമ്പിന്റെ ഫോട്ടോ സഹിതം ട്വിറ്ററിലാണ് Read more about പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷ രക്ഷിതാക്കള്‍ക്ക്[…]