പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്

02.04 PM 13-04-2016 പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വീശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. വ്യക്തി വിവരങ്ങളും കമ്പനി വിവരങ്ങളും ആരായുന്ന രണ്ട് ചോദ്യാവലികളാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചിരിക്കുന്നത്. പാനമ രേഖകളുമായി ബന്ധപ്പെട്ട് പതിനഞ്ച് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. പാനമായിലെ മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനത്തിന്റെ രേഖകളില്‍ ബ്രിട്ടീഷ് വി!ര്‍ജിന്‍ ദ്വീപുകള്‍ ആസ്ഥാനമായി കമ്പനികള്‍ രൂപീകരിച്ച ഇരുന്നൂറിലധികം ഇന്ത്യക്കാരുടെ Read more about പാനമ രേഖകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്[…]

തടിലോറി മറിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

01.56 PM 13-04-2016 പരുമ്പാവൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരി തടിലോറി മറിഞ്ഞുവീണ് തല്‍ക്ഷണം മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മധ്യവയ്‌സകയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൊറ്റയാംപുറം ശശിധരന്റെ ഭാര്യ ഗീത (52) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് പെരുമ്പാവൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള ചെങ്ങനാട്ട് ലൈനില്‍ താമസിക്കുന്ന അശ്വതിയില്‍ സുകുമാരന്റെ ഭാര്യ ലത(50)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെ എംസി റോഡില്‍ ഔഷധി ജംഗ്ഷന് സമീപമാണ് അപകടം. Read more about തടിലോറി മറിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു[…]

ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി കെട്ടിടം പൊളിക്കുന്നതിന് സുപ്രീം കോടതി താത്കാലിക സ്റ്റേ

01.49 PM 13-04-2016 ബാറുടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി കെട്ടിടം പൊളിക്കുന്നതിന് സുപ്രീം കോടതി താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തി. കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത് ചോദ്യം ചെയ്ത് ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റീസ് ജെ.എസ്.കഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ച ബിജുവിന്റെ കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബിജു ഹൈക്കോടതിയെ Read more about ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി കെട്ടിടം പൊളിക്കുന്നതിന് സുപ്രീം കോടതി താത്കാലിക സ്റ്റേ[…]

ജൂബിലി നിറവില്‍ കൃതജ്ഞതയോടെ റവ.ഫാ. ആന്റണി തുണ്ടത്തില്‍

01:03pm 13/4/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പത്തുവര്‍ഷം കത്തീഡ്രല്‍ വികാരിയായും, മൂന്നു വര്‍ഷത്തോളം വികാരി ജനാറാളായും സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചതിനുശേഷം ഇപ്പോള്‍ എം.എസ്.ടി സഭയുടെ അമേരിക്കിയിലേയും കാനഡയിലേയും ഡയറക്ടറായിരിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലി ഭക്തിനിര്‍ഭരമായി. ഏപ്രില്‍ പത്താംതീയതി ഞായറാഴ്ച കത്തീഡ്രലില്‍ ആന്റണി അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. Read more about ജൂബിലി നിറവില്‍ കൃതജ്ഞതയോടെ റവ.ഫാ. ആന്റണി തുണ്ടത്തില്‍[…]

വൈസ് മെന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചാരിറ്റി ഡിന്നര്‍ ഫണ്ട് റെയ്‌സിങ് വന്‍വിജയകരമായി

01:01pm 13/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക് : വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ചു നടത്തപ്പെട്ട ചാരിറ്റി ഡിന്നര്‍ കലാസന്ധ്യ അര്‍ത്ഥഗംഭീരമായി. ഫ്‌ളോറല്‍ പാര്‍ക്ക് ക്ലബ്ബാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മറ്റു ക്ലബ്ബ് അംഗങ്ങളും നൂറുകണക്കിന് അതിഥികളും പങ്കെടുത്തു. വൈസ് മെന്‍സ് ക്ലബ്ബിന്റെ യു.എസ്.ഏരിയ പ്രസിഡന്റ് ചാര്‍ലി റെഡ്മന്‍, നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ ഡയറക്ടര്‍ ഷാജു സാം, നോര്‍ത്ത് വെല്‍ ഹെല്‍ത്ത് സിസ്റ്റം ഡയറക്ടര്‍ ഡോ.ഏര്‍ണസ്‌റ്റോ മൊമന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച യോഗത്തില്‍ Read more about വൈസ് മെന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചാരിറ്റി ഡിന്നര്‍ ഫണ്ട് റെയ്‌സിങ് വന്‍വിജയകരമായി[…]

ഇലക്ട്രിക്ക് ചെയര്‍’ വധശിക്ഷ ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണ്ണര്‍

12:59pm 13/4/2016 പി.പി.ചെറിയാന്‍ വെര്‍ജീനിയ: വധശിക്ഷ നടപ്പാക്കുന്നതിന് മാരകമായ വിഷമിശ്രിതം ‘പെന്റൊ ബാര്‍ബിറ്റല്‍’ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യുതി കസേരയിലിരുത്തി ശിക്ഷ നടപ്പാക്കണമെന്ന് വെര്‍ജീനിയ ലജിസ്ലേച്ചര്‍ പാസ്സാക്കിയ ബില്‍ യാതൊരു കാരണവശാലും ഒപ്പിട്ടു നിയമമാക്കുന്നതല്ലെന്ന് വെര്‍ജീനിയ ഗവര്‍ണ്ണര്‍ ടെറി മെക് ലിഫി ഇന്ന് തിങ്കള്‍(April 11)ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഫാര്‍മസികളുടെ പേരുവിവരം രഹസ്യമാക്കി സൂക്ഷിച്ച്, അടിയന്തിര സാഹചര്യങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള വിഷമിശ്രിതം വാങ്ങുന്നതിന് ജയിലധികൃതര്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള ഭേദഗതി ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണ്ണറുടെ തീരുമാനവും, നിര്‍ദേശവും പരിഗണിക്കുന്നതിന് സംസ്ഥാന Read more about ഇലക്ട്രിക്ക് ചെയര്‍’ വധശിക്ഷ ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണ്ണര്‍[…]

സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ഡാളസ്സില്‍ ജൂണ്‍ 9 മുതല്‍ 12 വരെ

12:58pm 13/4/2016 പി.പി.ചെറിയാന്‍ ഡാളസ്: സൗത്ത് വെസ്റ്റ് ബ്രദറണ്‍(2016) കോണ്‍ഫ്രന്‍സ് ജൂണ്‍ 9 മുതല്‍ 12 വരെ ഡാളസ് മോക്കിങ്ങ് ബേര്‍ഡ് ലവ് ഫീല്‍ഡ് ഇന്‍ ആന്റ് സ്യൂട്ട്‌സില്‍ വെച്ചു നടക്കുന്നതാണ്. ധീരരായ ശിഷ്യരായി ജീവിക്കുക(Live as Courageous Diciples) എന്നതാണ് ഈവര്‍ഷത്തെ കോണ്‍ഫ്രന്‍സ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മിസ്സോറിയില്‍ നിന്നുള്ള ട്രൈബല്‍ മിഷന്‍ പ്രവര്‍ത്തകനും, സുവിശേഷ പ്രാംസംഗീകനുമായ മൈക്ക് ആറ്റ് വുഡ്, ബൈബിള്‍ കോളേജ് അദ്ധ്യാപകനായ സജീവ് വര്‍ഗീസ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോസ്ഥനും, സ്വദേശത്തും വിദേശത്തും Read more about സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ഡാളസ്സില്‍ ജൂണ്‍ 9 മുതല്‍ 12 വരെ[…]

സെല്‍ഫിക്കുള്ള ശ്രമത്തിനിടെ വന്‍ദുരന്തം. യുവാവിന് 20 ലക്ഷം തടവും, 60 മില്യണ്‍ പിഴയും

10:24am 13/4/2016 പി.പി.ചെറിയാന്‍ കാലിഫോര്‍ണിയാ: അഗ്നിക്കു നടുവില്‍ നിന്ന് സ്വയം വീഡിയോ റിക്കാര്‍ഡിങ്ങ് നടത്തുന്നതിനിടെ ആളി പടര്‍ന്ന അഗ്നി കാലിഫോര്‍ണിയാ ചരിത്രത്തിലെ വന്‍ ദുരന്തത്തിനിടയാക്കിയ കേസ്സില്‍ പ്രതിയായ 20 വയസ്സുകാരന് 20 വര്‍ഷം തടവിലും, 60 മില്യണ്‍ ഡോളര്‍ പിഴ അടക്കുന്നതിനും ശിക്ഷിച്ചതായി ഏപ്രില്‍ 8 വെള്ളിയാഴ്ച എന്‍ഡൊ റാഡൊ കൗണ്ടി ഡിസ്ട്രിക്റ്റ് ഓഫീസില്‍ നിന്നും അറിയിച്ചു.2014 സെപ്റ്റംബര്‍ 13നായിരുന്നു സംഭവം. വയന്‍ അലന്‍ ഹണ്ട്‌സ്മാന്‍(20) എന്ന യുവാവിന് അഗ്നിക്കു നടുവില്‍ നിന്നും വീഡിയോ ദൃശ്യം പകര്‍ത്തുന്നതിന് Read more about സെല്‍ഫിക്കുള്ള ശ്രമത്തിനിടെ വന്‍ദുരന്തം. യുവാവിന് 20 ലക്ഷം തടവും, 60 മില്യണ്‍ പിഴയും[…]

കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം

12.45 AM 13-04-2016 ഇത്തവണ കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ജൂണ്‍ ആദ്യവാരം തന്നെ കേരളത്തില്‍ മഴയെത്തും. വരള്‍ച്ചയില്‍ പൊറുതിമുട്ടുന്ന മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയുള്‍പ്പടെയുള്ള പ്രദേശങ്ങളിലും ഇത്തവണ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കൊടുംചൂടില്‍ പൊറുതിമുട്ടുന്ന കേരളത്തിന് ആശ്വസിയ്ക്കാം. ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷമെത്തും. ഈ വര്‍ഷം സാമാന്യത്തിലധികം മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കഴിഞ്ഞ തവണ കാലവര്‍ഷത്തിന് എല്‍നിനോ വില്ലനായപ്പോള്‍ മഴ 88 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ എല്‍ നിനോയ്ക്ക് പകരമുള്ള ലാ നിന പ്രതിഭാസം Read more about കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം[…]

മഹാരാജാസ് കോളേജ് ക്യാമ്പസില്‍ കെട്ടിടം തകര്‍ന്നു വീണു

12.37 AM 13-04-2016 കൊച്ചി മഹാരാജാസ് കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എംജിയുടെ സര്‍വകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെട്ടിടം തകര്‍ന്നുവീണു. വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റും മാര്‍ക്‌ലിസ്റ്റും അടക്കമുള്ള വിലപ്പെട്ട രേഖകള്‍ നശിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. പതിറ്റാണ്ടുള്‍ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. പലതവണ സര്‍വകലാശാലാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും കെട്ടിടം പുതുക്കിപ്പണിയാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഓഫീസിലെ അവശേഷിച്ചിരുന്ന സാധനങ്ങള്‍ മാറ്റിയത്.രാത്രിയായിരുന്നു സംഭവമെന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.