ഐ.പി.എല്‍ വിജയത്തുടക്കവുമായി റോയല്‍ ചലഞ്ചേഴ്‌സ്

12.31 AM 13-04-2016 ഐപിഎല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയത്തുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 45 റണ്‍സിനാണ് ബാംഗളൂര്‍ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 182ല്‍ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. 58 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. ആശിഷ് റെഡ്ഡി (32), ഇയോയിന്‍ മോര്‍ഗന്‍ (22), കരണ്‍ ശര്‍മ (26) എന്നിവര്‍ വാലറ്റത്ത് പൊരുതിനോക്കിയെങ്കിലും ജയം അകന്നുനിന്നു. ബാംഗളൂരിനായി ഷെയ്ന്‍ വാട്‌സണ്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്്ടു വിക്കറ്റ് വീതം Read more about ഐ.പി.എല്‍ വിജയത്തുടക്കവുമായി റോയല്‍ ചലഞ്ചേഴ്‌സ്[…]

വെടിക്കെട്ട് അപകടം മരണം 113 ആയി

12.26 AM 13-04-2016 പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കൊല്ലം വാളത്തുംഗല്‍ കല്ലുംകുളത്തില്‍ മണികണ്ഠന്‍ (40) ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന മണികണ്ഠന്‍ രാത്രി 9.15 നാണ് മരിച്ചത്. വെടിക്കെട്ടപകടത്തില്‍പ്പെട്ട് മണികണ്ഠന് 70 ശതമാനം പൊള്ളലേറ്റിരുന്നു. മണികണ്ഠനെ കൂടാതെ ചികിത്സയിലായിരുന്ന മൂന്നു പേര്‍കൂടി ഇന്ന് മരണത്തിനു കീഴടങ്ങിയിരുന്നു. കരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ (67), Read more about വെടിക്കെട്ട് അപകടം മരണം 113 ആയി[…]

പത്താം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ യുവ അധ്യാപകന്‍ അറസ്റ്റില്‍

12.22 AM 12-04-2016 തമിഴ്‌നാട്ടില്‍ പത്താം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവ അധ്യാപകന്‍ അറസ്റ്റിലായി. സുധാകര്‍ (33) എന്ന അധ്യാപകനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ അധ്യാപകന്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. എന്നാല്‍ ഇതുവഴി കടന്നുപോയ ഒരാളുടെ സഹായത്തോടെ പെണ്‍കുട്ടി രക്ഷപെട്ടു. പീന്നീട് അധ്യാപകനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സുധാകറിനെ അറസ്റ്റ് ചെയ്തു.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

12.20 AM 13-04-2016 അമേരിക്കയിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ഇന്ത്യന്‍ വംശജന്‍ ഷാനി പട്ടേല്‍(21) വെടിയേറ്റു മരിച്ചു. റൂം മേറ്റിനു പരിക്കേറ്റു. നെവാര്‍ക്കിലെ ഓഫ് കാമ്പസ് അപ്പാര്‍ട്ടുമെന്റിലാണു വെടിവയ്പുണ്ടായത്. ഞായറാഴ്ച നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും എസക്‌സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു

06.10 PM 12-04-2016 ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു. പകല്‍ ശബ്ദ തീവ്രത കുറഞ്ഞ വെടിക്കെട്ട് ആവാം. 140 ഡെസിബല്‍ വരെയുള്ള വെടിക്കെട്ട് മാത്രമേ പകല്‍ സമയം അനുവദിക്കാവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റീസ് വി.ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റീസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സൂര്യന്‍ അസ്തമിച്ചതിന് ശേഷവും നേരം പുലരുന്നതിനു മുന്‍പും വെടിക്കെട്ടുകള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. Read more about ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു[…]

വെടിക്കെട്ട് ദുരന്തം; ക്ഷേത്രഭാരവാഹികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി

പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ക്ഷേത്രഭാരവാഹികളെ കൊല്ലത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. ക്ഷേത്രഭാരവാഹികളായ പി.എസ് ജയലാല്‍, കൃഷ്ണന്‍കുട്ടിപിള്ള, പ്രസാദ്, രവീന്ദ്രന്‍പിള്ള, സോമന്‍പിള്ള എന്നിവരാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. തിങ്കളാഴ്ച രാത്രി 11 ഓടെ അഞ്ചുപേര്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്ഷേത്രഭരണസമിതി രക്ഷാധികാരി സുരേന്ദ്രനാഥന്‍പിള്ള ചാത്തന്നൂര്‍ പോലീസില്‍ കീഴടങ്ങിയത്. കമ്പത്തിന് അനുമതിയില്ലാതിരിക്കെ കമ്പം നടത്തിയതുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ മൊഴിരേഖപ്പെടുത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. Read more about വെടിക്കെട്ട് ദുരന്തം; ക്ഷേത്രഭാരവാഹികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി[…]

പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ റോഡപകടത്തില്‍ മരിച്ചു

01.03 PM 12-04-2016 പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍(44) റോഡപകടത്തില്‍ മരിച്ചു. ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഗയ്‌റാപുരില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ജയ്പുര്‍ സ്വദേശിയായ വീനു സഹയാത്രികന്‍ ദിപേഷ് തന്‍വാറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. വീനു സഞ്ചരിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിവീണതാണ് അപകട കാരണം. ഉടന്‍തന്നെ വിദീഷയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ 180 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്നതിന് പേരുകേട്ട വനിതയാണ് വീനു. Read more about പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ റോഡപകടത്തില്‍ മരിച്ചു[…]

നേപ്പാളില്‍ ബസ് അപകടം 12 മരണം

01.00 PM 21-04-2016 നേപ്പാളിലെ കിഴക്കന്‍ മേഖലയായ മഹാദേവസ്ഥാനില്‍ ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. കോടാംഗില്‍ നിന്നും തലസ്ഥാനമായ കാഠ്മണ്ഡുവിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 24 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 40 ഓളം പേരായിരുന്നു ബസിലുണ്ടായിരുന്നത്. 12 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസില്‍ പരിധിയില്‍ അധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

12.56 PM 12-04-2016 പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ദുരിതാശ്വാസ സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതില്‍ 10 കോടി രൂപ കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കിയ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ 1,039 പേരെ Read more about വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായമായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി[…]

പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതിയെ നിയോഗിച്ചു

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി. ഠന്‍ഡന്‍ അധ്യക്ഷനായ സമിതിയില്‍ ഇന്ത്യ ടിവി എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാനുമായ രജത് ശര്‍മ, ഒഗില്‍വി ആന്‍ഡ് മേതര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ക്രിയേറ്റീവ് ഡയറക്ടറുമായ പീയുഷ് പാണ്ഡേ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയത്തിന്റെ ഉപദേശ പ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപീകരിച്ച മൂന്നംഗ പാനലാണ് ഈ Read more about പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതിയെ നിയോഗിച്ചു[…]