പിണറായി വിജയന് ഡല്‍ഹിയില്‍ സ്വീകരണം

05:11pm 28/5/2016 ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പിണറായിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എം.എ ബേബി എന്നിവരും പിണറായിക്കൊപ്പമുണ്ട്. വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം പിണറായിയും മറ്റു നേതാക്കളും കേരള ഹൗസിലേക്ക് പോയി. കേരള ഹൗസില്‍ പിണറായിക്ക് പൗരസ്വീകരണവും ഒരുക്കിയിട്ടുണ്ട്. രാഷ്ട്രപതി, Read more about പിണറായി വിജയന് ഡല്‍ഹിയില്‍ സ്വീകരണം[…]

സ്പീക്കര്‍ക്ക് വിലകൂടിയ കാർ: നടപടി പുനഃപരിശോധിക്കണം -കോൺഗ്രസ്

05:10pm PM 28/05/2016 ജഗ്വാര്‍ എക്സ് ഇ ന്യൂഡല്‍ഹി: 48.25 ലക്ഷം രൂപ വിലയുള്ള ജഗ്വാര്‍ കാർ വാങ്ങിയ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. ലക്ഷ്വറി കാർ വാങ്ങിയ നടപടിയെ കുറിച്ച് പുനർചിന്തനം നടത്തണമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തെ മൂന്നിലൊരു വിഭാഗം ജനങ്ങൾ കാർഷിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ വില കൂടിയ കാർ വാങ്ങിക്കാനുള്ള തീരുമാനം വിവേകപൂർവമാണോ എന്ന് സ്പീക്കർ ചിന്തിക്കണമെന്നും തിവാരി പറഞ്ഞു. സ്പീക്കര്‍ Read more about സ്പീക്കര്‍ക്ക് വിലകൂടിയ കാർ: നടപടി പുനഃപരിശോധിക്കണം -കോൺഗ്രസ്[…]

സി.ബി.എസ്.ഇ പത്താം ക്ലാസ്: 96.21% വിജയം

05:05pm 28/5/2016 ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.21 ആണ് ഇത്തവണ വിജയശതമാനം. മുന്‍വര്‍ഷം ഇത്97.32% ആയിരുന്നു. http://www.results.nic.in, http://www.cbseresults.nic.in, http://www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ‘CBSE-Class X Examination’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിദ്യാര്‍ത്ഥിയുടെ റോള്‍ നമ്പറും ജനനതീയതിയും നല്‍കിയാല്‍ ഫലം ലഭ്യമാകും. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫലപ്രഖ്യാപനം വന്നത്. രാജ്യത്തെ പത്ത് മേഖലകളിലെയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 14,99,122 കുട്ടികളാണ് ഈ വര്‍ഷം ഫലം കാത്തിരിക്കുന്നത്. ഇതില്‍ Read more about സി.ബി.എസ്.ഇ പത്താം ക്ലാസ്: 96.21% വിജയം[…]

വിചാരവേദിയില്‍ രാജു മൈലപ്രയെ ആദരിക്കുന്നു

04.12 PM 28-05-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ജൂണ്‍ പന്ത്രണ്ടാം തിയ്യതി വൈകുന്നേരം 5.30-നു കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 22266, ബ്രാഡോക്ക് അവന്യു, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദി മീറ്റിംഗില്‍ പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ ആദരിക്കുന്നു. ന്യൂയോര്‍ക്കിലെ ആദ്യ കാല പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ സാംസ്‌കാരിക പ്രവൃത്തകന്‍, അറിയപ്പെടുന്ന സാഹിത്യകാരന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച രാജു മൈലപ്രയുടെ ‘അറുപതില്‍ അറുപത്’ എന്ന പുസ്തകത്തിലെ ഏതാനം ഹാസ്യ കഥകള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം 2015ലെ Read more about വിചാരവേദിയില്‍ രാജു മൈലപ്രയെ ആദരിക്കുന്നു[…]

സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ ഡാളസ്സില്‍ജൂണ്‍ 5ന്04.02

04.02 PM 28-05-2016 പി.പി.ചെറിയാന്‍ ഡാളസ്: ഡാളസ്‌ഫോര്‍ട്ട് വത്തിലെ 5 മുതല്‍ 10വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 2 മുതല്‍ 4വരെ സ്‌റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇര്‍വിംഗ് വാല്‍നട്ട്ഹില്‍ ലയിനിലുള്ള 205ാം സ്യൂട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് ട്രോഫി വിതരണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ജെയ് Read more about സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ ഡാളസ്സില്‍ജൂണ്‍ 5ന്04.02[…]

ഡമോക്രാറ്റിക്ക് പാര്‍ട്ടി പോളസി പാനലില്‍ നീരാ ടാണ്ഡനെ നിയമിച്ചു

04.00PM 28-05-2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: ദീര്‍ഘകാലമായി ഹില്ലരി ക്ലിന്റന്റെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ നീര ടാണ്ഡനെ ഡമോക്രാറ്റിക്ക് പാര്‍ട്ടി പോളിസി പാനലില്‍ നിയമിച്ചതായി ഡമോക്രാറ്റിക്ക് നാഷ്ണല്‍ കമ്മറ്റി അദ്ധ്യക്ഷ സെബി വസ്സര്‍മാന്‍ പ്രഖ്യാപിച്ചു. പതിനഞ്ചാം കമ്മിറ്റിയിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയാണ് നാല്പത്തിയഞ്ച് വയസ്സുക്കാരിയായ നീരാ. കോണ്‍ഗ്രസ് മാന്‍ എലൈജ കുമ്മിംഗ്‌സ് ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍നിരയില്‍ നില്‍ക്കുന്ന ഹില്ലരിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി നവംബറില്‍ പാര്‍ട്ടിയുടെ വിജയം Read more about ഡമോക്രാറ്റിക്ക് പാര്‍ട്ടി പോളസി പാനലില്‍ നീരാ ടാണ്ഡനെ നിയമിച്ചു[…]

തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ 5 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം

03.57 PM 28-05-2016 പി.പി.ചെറിയാന്‍ ഡാളസ്: കഴിഞ്ഞ മാസം തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗത്ത് ഡാളസ്സില്‍ നിന്നുള്ള ബ്രൗണിന്റെ മരണത്തിന് നഷ്ടപരിഹാരമായി 5 മില്യണ്‍ ഡോളര്‍ ഡാളസ്സ് സിറ്റി നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുന്നു. തെരുവു നായ്ക്കളുടെ ആക്രമണത്തിന് സിറ്റിക്ക് ഉത്തരവാദിത്വം ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് സിറ്റി അറ്റോര്‍ണി അഭിപ്രായപ്പെട്ടു. മുമ്പു മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ബ്രൗണിന്റെ മരണം ഡാളസ്സ് സിറ്റി കൗണ്‍സില്‍ ചൂടേറിയ വാഗ് വാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. സിറ്റി പരിധിയില്‍ അലഞ്ഞു Read more about തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ 5 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം[…]

കലക്ടറുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

10.39 PM 27-05-2016 കൊച്ചി: ദര്‍ബാര്‍ഹാളിന് സമീപം എറണാകുളം കലക്ടറുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.ലോയേഴ്‌സ് എന്‍വയോന്മെന്റ് അവയര്‍നസ് ഫോറം നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തത്. അപകടാവസ്ഥയിലാണോയെന്ന് വിലയിരുത്താതെ മരം മുറിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടുവെന്നാരോപിച്ചായിരുന്നു ് ഹരിജി. ഇന്നലെ രാവിലെ 11 മണിക്കാണ് കലക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള 50 വര്‍ഷത്തിലധികം പഴക്കമുളള മരംമുറിക്കാന്‍ ശ്രമം തുടങ്ങിയത്. വിവരമറിഞ്ഞ് രണ്ട് മണിയോടെ Read more about കലക്ടറുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു[…]

ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക പുതിയ ദേവാലയ നിര്‍മ്മാണ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ജൂണ്‍ അഞ്ചിന്

10.34 PM 27-05-2016 ജോയിച്ചന്‍ പുതുക്കുളം ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്: 1997 ജൂണ്‍ എട്ടാം തീയതി ക്‌നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ അഭി. ഏബ്രഹാം മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തയും, അഭി. സിറില്‍ അപ്രേം കരീം മെത്രാപ്പോലീത്ത (ഇന്നത്തെ അന്ത്യോഖ്യയുടെ പാത്രിയര്‍ക്കീസ് ബാവ) യുടേയും കാര്‍മികത്വത്തില്‍ കൂദാശ ചെയ്യപ്പെട്ട കണക്ടിക്കട്ടിലെ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ വലിയ വളര്‍ച്ചയിലൂടെയുണ്ടായ സ്ഥലപരിമിതി മൂലം പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം ആവശ്യമായിത്തീര്‍ന്നു. 2016 ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച ദേവാലയത്തിലെ Read more about ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക പുതിയ ദേവാലയ നിര്‍മ്മാണ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ജൂണ്‍ അഞ്ചിന്[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ

10.32 PM 27-05-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പരിശുദ്ധാത്മാവിനാല്‍ വിശ്വാസികളെ ക്രിസ്തുവിന്റെ സാക്ഷികളും ഉത്തമ ക്രിസ്ത്യാനികളുമാക്കി മാറ്റുന്ന മഹനീയ കൂദാശയായ സ്ഥാര്യലേപനം മെയ് 22-നു രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നു 36 കുട്ടികള്‍ സ്വീകരിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പുരയിടം, ഫാ. ജോസഫ് അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മത ബോധന അധ്യാപകരായ സി. ജീനാ ഗ്രെയ്‌സ് സി.എം.സി, സി. ഷീന സി.എം.സി, രാജു പാറയില്‍, തെരേസ് കുന്നത്തറ, സൂസന്‍ സണ്ണി Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ[…]