ഐ സി ജി എസ് ആരുഷ് എസ് പി എസ് ബസ്ര കമ്മീഷന്‍ ചെയ്തു

07.24 PM 26-05-2016 ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് വേണ്ടി കൊച്ചി ഷിപ്പ് യാര്‍ഡില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച ഐ സി ജി എസ് ആരുഷ് എന്ന ഫാസ്റ്റ് പട്രോള്‍ വെസല്‍ കോസ്റ്റ് ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കമാന്‍ഡര്‍ എസ് പി എസ് ബസ്ര കമ്മീഷന്‍ ചെയ്തു. കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കമാന്‍ഡര്‍ കെ നടരാജനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. കോസ്റ്റ് ഗാര്‍ഡിന് വേണ്ടി ഷിപ്പ് യാര്‍ഡ് Read more about ഐ സി ജി എസ് ആരുഷ് എസ് പി എസ് ബസ്ര കമ്മീഷന്‍ ചെയ്തു[…]

തോമസ് വര്‍ക്കി (95) അറ്റ്‌ലാന്റയില്‍ നിര്യാതനായി

07.18 PM 26-05-2016 ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റാ: വൈക്കം വാടയില്‍ തോമസ് വര്‍ക്കി (95) അറ്റ്‌ലാന്റയില്‍ നിര്യാതനായി. സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകാംഗമായ ഇദ്ദേഹം ദീര്‍ഘകാലമായി അറ്റ്‌ലാന്റയില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. മറിയാമ്മ തോമസ് ആണു ഭാര്യ മക്കള്‍: കുഞ്ഞമ്മ (യു.എസ്.എ), സിസ്റ്റര്‍ അന്നമ്മ തോമസ് സി.എം.സി (ഇലഞ്ഞിപ്ര), ജോസഫ്, വര്‍ഗീസ്, കൊച്ചുറാണി, തങ്കച്ചന്‍, മാത്യു, തോമസ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: ഫ്രാന്‍സീസ്, ലൂസി, വിന്‍സി, ജോണി, റ്റെസി, ആന്‍സി, റീന (എല്ലാവരും യു.എസ്.എ). പൊതുദര്‍ശനം മെയ് Read more about തോമസ് വര്‍ക്കി (95) അറ്റ്‌ലാന്റയില്‍ നിര്യാതനായി[…]

ചെരിപ്പറമ്പില്‍ സി.വി. മാത്യു റോക്ക് ലാന്‍ഡില്‍ നിര്യാതനായി

07.15 PM 26-05-2016 ന്യുയോര്‍ക്ക്: ചെരിപ്പറമ്പില്‍ സി.വി. മാത്യു (മാത്തുക്കുട്ടി -73) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. എഴുമറ്റൂര്‍ പെരുമ്പെട്ടി ചെരിപ്പറമ്പില്‍ പരേതരായ സി.വി. ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും പുത്രനാണ്. 1979ല്‍ അമേരിക്കയിലെത്തി. കാല്‍ നൂറ്റാണ്ടിനു ശേഷം നാട്ടിലേക്കു മടങ്ങി വീശ്രമ ജീവിതം നയിക്കുകയായിരുന്നു. പെരുമ്പെട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഭാര്യ ജെസി മാത്യുവിനൊപ്പം സജീവമായിരുന്നു. ഭാര്യക്കൊപ്പം ഹ്രസ്വ സന്ദര്‍ശനത്തിനു അമേരിക്കയിലെത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പൊതുദര്‍ശനം: മെയ് 26 വ്യാഴം 5 മുതല്‍ 9 വരെ സെന്റ് ജോണ്‍സ് Read more about ചെരിപ്പറമ്പില്‍ സി.വി. മാത്യു റോക്ക് ലാന്‍ഡില്‍ നിര്യാതനായി[…]

എം.ജി ശ്രീകുമാര്‍ സ്‌നേഹസംഗീതം 2016 ബോസ്റ്റണില്‍, കിക്കോഫ് മീറ്റിംഗ് ഗംഭീരമായി

07.13 PM 26-05-2016 ബോസ്റ്റണ്‍: ജൂണ്‍ നാലിന് വേയ്‌ലാന്റിലെ സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്ന ‘സ്‌നേഹസംഗീതം 2016’ ഗാനസന്ധ്യയുടെ കിക്ക്ഓഫ് മീറ്റിംഗ് മേനാര്‍ഡ് പബ്ലിക് ലൈബ്രറി ഹാളില്‍ വച്ചു നടത്തപ്പെട്ടു. ആദ്യ ടിക്കറ്റ് ബോസ്റ്റണിലെ പ്രമുഖ മലയാളിയും, മാര്‍ത്തോമാ സഭാ കൗണ്‍സില്‍ അംഗവുമായ തമ്പി കുര്യന് നല്‍കിക്കൊണ്ട് ഇന്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ചസ് പ്രസിഡന്റും ക്‌നാനായ ഇടവക വികാരിയുമായ റവ. പുന്നൂസ് ഏബ്രഹാം നിര്‍വഹിച്ചു. പ്രസ്തുത മീറ്റിംഗില്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. റോയ് പി. ജോര്‍ജ്, Read more about എം.ജി ശ്രീകുമാര്‍ സ്‌നേഹസംഗീതം 2016 ബോസ്റ്റണില്‍, കിക്കോഫ് മീറ്റിംഗ് ഗംഭീരമായി[…]

മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന് നവനേതൃത്വം; അഭിലാഷ് പോള്‍ പ്രസിഡന്റ്, ഈപ്പന്‍ ചെറിയാന്‍ സെക്രട്ടറി

07.11 PM 26-05-2016 ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന് (MPTM) പുതിയ നേതൃത്വം. മുന്‍ പ്രസിഡന്റ് അജീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി അഭിലാഷ് പോളും, ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ ചെറിയാനും തെരഞ്ഞെടുക്കപ്പെട്ടു. മിഷിഗണിലെ നിരവധി സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അഭിലാഷ് പോള്‍ മികച്ച സംഘാടകനും നല്ലൊരു കലാകാരനും കൂടിയാണ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഈപ്പന്‍ ചെറിയാന്‍ മിഷിഗണിലെ പ്രമുഖ ഫിസിക്കല്‍ തെറാപ്പി സേവനദാതാക്കളായ ‘സാവാ’ റിഹാബിലിറ്റേഷനില്‍ മാനേജരായി Read more about മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന് നവനേതൃത്വം; അഭിലാഷ് പോള്‍ പ്രസിഡന്റ്, ഈപ്പന്‍ ചെറിയാന്‍ സെക്രട്ടറി[…]

മാപ്പ് ബാഡ്മിന്റ്റന്‍ ടൂര്‍ണമെന്റ്: ചിക്കാഗോ ജേതാക്കള്‍

07.08 PM 26-05-2016 ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മാപ്പ് എവര്‍ റോളിംഗ് ട്രോഫി ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോയില്‍ നിന്നുള്ള ജെറി ജോര്‍ജ് – തൗസിഫ് ഷേഖ് സഖ്യം ജേതാക്കളായി. ഫിലഡല്‍ഫിയ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ വെച്ചു നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ വിര്‍ജീനിയയില്‍ നിന്നുള്ള കൃഷ്ണന്‍ ഇടക്ലവന്‍ -അനൂപ് അരവിന്ദ് സഖ്യത്തെയാണ് ഇവര്‍ കീഴടക്കിയത്. വിജയ സഖ്യത്തില്‍ നിന്നുള്ള തൗസിഫ് ഷേഖ് എം.വി.പി. ആയി തെരഞ്ഞെടുക്കപ്പെട്ടു. Read more about മാപ്പ് ബാഡ്മിന്റ്റന്‍ ടൂര്‍ണമെന്റ്: ചിക്കാഗോ ജേതാക്കള്‍[…]

സംസ്‌ഥാനത്ത്‌ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍

04:35pm 26/5/2016 തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍. മദ്യവര്‍ജ്‌ജനമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാറിന്റെ നയം. ഇതിനുള്ള നടപടികളാകും എക്‌സൈസ്‌ വകുപ്പ്‌ തുടക്കത്തില്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. പൂട്ടിയ ബാറുകളുടെ കാര്യത്തില്‍ തല്‍സ്‌ഥിതി തുടരുമെന്നും മദ്യത്തിനെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ്‌ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നുതന്നെ സര്‍ക്കാര്‍ നയം വ്യക്‌തമാണ്‌. മദ്യ ഉപേയോഗം കുറച്ചുകൊണ്ടുവരിക എന്നതാണ്‌ സര്‍ക്കാരിന്റെ നിലപാട്‌. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ബോധവല്‍കരണവും Read more about സംസ്‌ഥാനത്ത്‌ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍[…]

നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്‍ – See more at: http://www.mangalam.com/pravasi/america/438040#sthash.BaLCqFEw.dpuf

12:27pm 26/5/2016 ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്‌ : ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ നേതൃത്വത്തില്‍ നടന്ന നഴ്‌സസ്‌ ദിനാഘോഷം വിവിധ പരിപാടികളാല്‍ ഉജ്വലമായി. ഇന്ത്യ കള്‍ച്ചറല്‍ ആന്‍റ്‌ ഏജ്യുക്കേഷന്‍ സെന്‍ററിലായിരുന്നു പരിപാടികള്‍. രാവിലെ 9.30 നു തുടങ്ങിയ നഴ്‌സിംഗ്‌ എഡ്യൂക്കേഷന്‍ പ്രോഗ്രാം പ്രമുഖ നഴ്‌സ് ലീഗല്‍ ക്‌ണ്‍സള്‍ട്ടന്റ്‌ നാന്‍സി റോപ്പര്‍ വില്‍സണ്‍ നയിച്ചു. നാല്‍പ്പതോളം പേര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു. ഉച്ചയ്‌ക്കു ശേഷം നടന്ന നഴ്‌സ് അപ്രീസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യ Read more about നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്‍ – See more at: http://www.mangalam.com/pravasi/america/438040#sthash.BaLCqFEw.dpuf[…]

താജ്‌മഹല്‍ ആക്രമണം ഭീകരര്‍ പദ്ധതിയിട്ടിരുന്നു; ഉപേക്ഷിച്ചത്‌ തൊട്ടുമുമ്പ്‌

10;57pm 26/5/2016 ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയുടെ അഭിമാനസ്‌മാരകം താജ്‌ മഹല്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ചിലയിടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ആക്രമണം നടത്താന്‍ ഉദ്ദേശിച്ചതിന്റെ തൊട്ടു തലേന്ന്‌ പദ്ധതി ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ്‌ കഴിഞ്ഞ ഡിസംബറിലാണ്‌ ആക്രമണ പദ്ധതി തയ്യാറാക്കിയത്‌. എന്നാല്‍ ആക്രമണത്തിന്‌ തൊട്ടു മുമ്പ്‌ ഇത്‌ ഉപേക്ഷിച്ചു. ഡല്‍ഹിയില്‍ ആക്രമണം പദ്ധതിയിട്ട്‌ രണ്ടു ഭീകരര്‍ ലജ്‌പത്നഗറില്‍ എത്തുകയും ആറ്‌ ബോംബുകള്‍ ഇതിനായി നിര്‍മ്മിക്കുകയും ചെയ്‌തു. Read more about താജ്‌മഹല്‍ ആക്രമണം ഭീകരര്‍ പദ്ധതിയിട്ടിരുന്നു; ഉപേക്ഷിച്ചത്‌ തൊട്ടുമുമ്പ്‌[…]

ഡീസല്‍ വാഹന നിരോധനം: കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും

10:55 pm 26/5/2016 തിരുവനന്തപുരം: പത്തു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള 2000 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. വിധി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുക. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ട്രിബ്യൂണല്‍ വിധി ഒരു മാസത്തിനകം നടപ്പാക്കേണ്ടതുണ്ട്. കേസില്‍ കേരളത്തിന്റെ ഹര്‍ജി ഇനി കേള്‍ക്കുന്നത് Read more about ഡീസല്‍ വാഹന നിരോധനം: കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും[…]